ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. മാറുന്ന ലോകക്രമത്തെ പ്രതിഫലിപ്പിക്കും വിധം രക്ഷാ സമിതിയില്‍ മാറ്റം വരണമെന്നും യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യവേ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ മാത്രമല്ല, ജര്‍മനി, ജപ്പാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളും സ്ഥിരാംഗത്വം നേടാന്‍ അര്‍ഹതയുള്ള രാജ്യങ്ങളാണെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. ഇതു കൂടാതെ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന്‍റെ പ്രതിനിധികളായി രണ്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്നും മാക്രോണ്‍.
അതേസമയം, ഈ പരിഷ്കാരം കൊണ്ടു മാത്രം രക്ഷാസമിതിയുടെ കാര്യക്ഷമത പുനസ്ഥാപിക്കാന്‍ സാധിക്കില്ലെന്നും മാക്രോണ്‍ പറഞ്ഞു. സംഘടന പ്രവര്‍ത്തിക്കുന്ന രീതികളില്‍ തന്നെ മാറ്റം വരണം. വീറ്റോ അധികാരം പ്രയോഗിക്കുന്നതിനു നിയന്ത്രണം വേണമെന്നും സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് വീറ്റോ തടസമാകരുതെന്നും മാക്രോണ്‍.