ട്രംപിന്റെ ഉത്തരവ് തടഞ്ഞ ഇന്ത്യൻ അമേരിക്കൻ ജഡ്ജിനെതിരെ മാഗാ

New Update
H

ശിശു പരിപാലനത്തിനും സാമൂഹ്യ സേവനങ്ങൾക്കുമായി നൽകുന്ന ഫെഡറൽ ഫണ്ടുകൾ മരവിപ്പിച്ച ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് തടഞ്ഞ ഇന്ത്യൻ അമേരിക്കൻ ഫെഡറൽ ജഡ്ജ് അരുൺ സുബ്രഹ്മണ്യനെ പ്രസിഡന്റ് ട്രംപിന്റെ അനുയായികൾ കടന്നാക്രമിച്ചു.

Advertisment

ഡെമോക്രാറ്റുകൾ ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ $10 ബില്യൺ സഹായമാണ് ട്രംപ് തടഞ്ഞത്. കാലിഫോർണിയയും ഇല്ലിനോയിയും മിനസോട്ടയും ന്യൂ യോർക്കും അതിനെതിരെ കോടതിയിൽ പോയി. ഫെഡറൽ ഫണ്ടുകൾ തടയാൻ കോൺഗ്രസിനു മാത്രമേ അധികാരമുള്ളൂ എന്നു അവർ വാദിച്ചു.

'അമേരിക്ക ഫസ്റ്റ്' അജണ്ടയുടെ ഭാഗമാണ് നടപടിയെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ജനങ്ങൾ നികുതി കൊടുക്കുന്ന പണം പാഴാക്കുന്നത് തടയാനാണ് താൻ ശ്രമിക്കുന്നത്.

എന്നാൽ സഹായം കിട്ടേണ്ടത് അടിയന്തര ആവശ്യമാണെന്നു സ്റ്റേറ്റുകൾ തെളിയിച്ചതായി സുബ്രമണ്യൻ അഭിപ്രായപ്പെട്ടു. ട്രംപിന്റെ നടപടി അദ്ദേഹം 14 ദിവസത്തേക്കാണ് മരവിപ്പിച്ചത്.

അഭയാർഥികൾ നടത്തുന്ന ഡേ കെയർ തട്ടിപ്പിനു പണം കൊടുക്കാൻ അമേരിക്കക്കാരെ നിര്ബന്ധിക്കയാണ് ജഡ്ജ്‌ ചെയ്യുന്നതെന്നു ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റീഫൻ മില്ലർ വിമർശിച്ചു. കോടതി വിധി പ്രശ്നമാണെന്നു എലോൺ മസ്ക് പറഞ്ഞു.

Advertisment