കൊളംബിയ യൂണിവേഴ്സിറ്റിയിൽ സമരം നയിച്ചതിന്റെ പേരിൽ ട്രംപ് ഭരണകൂടം ജയിലിൽ അടച്ച പലസ്തീനിയൻ മഹ്‌മൂദ് ഖലീൽ $20 മില്യൺ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തു.
കള്ളക്കേസിൽ കുടുക്കി ന്യൂ യോർക്കിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം ലൂയിസിയാനയിലെ ഇമിഗ്രെഷൻ ജയിലിൽ കൊണ്ടുപോയി അടച്ച ഖലീലിനെ വ്യാജമായി പ്രോസിക്യൂട്ട് ചെയ്യുകയും യഹൂദ വിദ്വേഷി എന്ന് മുദ്രകുത്തുകയും ചെയ്തെന്നു ഹർജിയിൽ ആരോപിക്കുന്നു. ക്യാമ്പസ് സമരത്തിന്റെ പേരിൽ ഖലീലിനെ നാടുകടത്താൻ ആയിരുന്നു ഉദ്ദേശ്യം.
കോടതി ഉത്തരവ് അനുസരിച്ചു കഴിഞ്ഞ മാസം മോചിതനായ ഖലീൽ (30) മൂന്നു മാസമാണ് ലൂയിസിയാന ജയിലിൽ കഴിഞ്ഞത്. ജയിലിൽ കഴിയുന്ന സമയത്താണ് ഒരു കുഞ്ഞു ജനിച്ചത്.