/sathyam/media/media_files/2025/09/07/nbb-2025-09-07-04-19-49.jpg)
മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്. ചിത്ര തെലുങ്ക് സംഗീത പരിപാടിയുമായി അമേരിക്കയിലേക്ക് വരുന്നു. 'ടൈംലെസ് തെലുങ്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ ചിത്രയോടൊപ്പം തെലുങ്ക് പിന്നണി ഗായകരായ ശ്രീകൃഷ്ണ, സിന്ധുജ ശ്രീനിവാസൻ, ജില്ലേലമുടി സുധാൻഷു, മലയാള പിന്നണി ഗായിക അനാമിക എന്നിവരും അണിനിരക്കും.
ടെക്സാസിലെ മലയാളി സംരംഭകനായ മനോജിന്റെ കമ്പനിയാണ് ഈ സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ അവസാന ആഴ്ച ആരംഭിച്ച് നവംബർ ആദ്യവാരം വരെയാണ് പരിപാടി.
വർഷങ്ങളായി ചിത്രയോടൊപ്പം സ്വദേശത്തും വിദേശത്തും പ്രവർത്തിക്കുന്ന ഓർക്കസ്ട്ര ടീം തന്നെയാണ് ഈ പരിപാടിയിലും അവരെ അനുഗമിക്കുന്നത്.
ശ്രീകൃഷ്ണയും അനാമികയും മുമ്പ് കെ.എസ്. ചിത്രക്കൊപ്പം അമേരിക്കയിൽ സ്റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ, സിന്ധുജയും സുധാൻഷുവും ആദ്യമായാണ് അമേരിക്കയിൽ പരിപാടി അവതരിപ്പിക്കാനായി എത്തുന്നത്.