/sathyam/media/media_files/2025/03/24/hPBiigmsAdrk0sHDz0yl.jpg)
ഡാലസ് : നാല് പതിറ്റാണ്ട് നീണ്ടസാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തനങ്ങൾക്ക് വിരാമമിട്ട് ഐ. വർഗീസ് മാർച്ച് മാസം അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങുന്നു. 1983ൽ കേരളത്തിലെ സർക്കാർ ജോലി ഉപേക്ഷിച്ച് അമേരിക്കയിലെത്തിയ അദ്ദേഹം 1984ൽ ഡാലസിലേക്ക് താമസം മാറ്റുകയായിരുന്നു. ഡാലസ് പാർക്‌ലാൻഡ് ആശുപത്രിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
1986ൽ ജയിംസ് പുരുഷോത്തമൻ പ്രസിഡന്റായിരുന്നപ്പോൾ ട്രഷറർ സ്ഥാനം ഏറ്റെടുത്തുകൊണ്ടാണ് ഐ. വർഗീസ് ഡാലസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. 1988, 1991 വർഷങ്ങളിൽ സെക്രട്ടറിയായി ചുമതലയേറ്റു.
പ്രായധിക്യവും ശാരീരികക്ഷീണാവസ്ഥയും കണക്കിലെടുത്ത് നിലവിൽ അദ്ദേഹം കേരള അസോസിയേഷന്റെ സജീവപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
സംഘടനാ പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി ശക്തമായ പിന്തുണ നൽകിയിട്ടുള്ള ഭാര്യ മോളിയോടൊപ്പമാണ് അദ്ദേഹം ജന്മനാട്ടിലേക്ക് യാത്ര പുറപ്പെടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us