Advertisment

മലയാളി റേഡിയോഗ്രാഫേർസ് അസോസിയേഷൻ ഹോളിഡേ പാർട്ടി ഡിസംബർ 08ന് ഞായറാഴ്ച

New Update
bfsujfbs

ചിക്കാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ റേഡിയോളജി പ്രോഫെഷനൽസിനേയും പ്രതിനിധാനം ചെയ്യുന്ന മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ (എം ആർ എ) 2024 ലെ ഹോളിഡേ പാർട്ടി ഡിസംബർ 08 ന് (ഞായറാഴ്ച) Des Plaines -ൽ ഉള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വൈകുന്നേരം 6 മണിക്ക് നടത്തപെടുന്നതായിരിക്കും. 

Advertisment

ചികാഗോവിലും പരിസരങ്ങളിലും താമസിക്കുന്ന എല്ലാ എക്സ്റേ, കാറ്റ്സ്കാൻ, എം ആർ ഐ, റേഡിയേഷൻ തെറാപ്പി, നുക്ലീയർ മെഡിസിൻ, ആൾട്രാസൌണ്ട്, മാമോഗ്രാഫി, റേഡിയേഷൻ ഫിസിസിസ്റ് പ്രോഫെഷനൽസും കുടുംബ സമേധം ഈ ഫാമിലി പാർട്ടിയിൽ പങ്കെടുക്കണമെന്നു മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർദ്ധിക്കുന്നു.

റേഡിയോളജി മേഖലയിൽ ഈ വർഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും മലയാളീ റേഡിയോഗ്രാഫേർസ് അസോസിയേഷൻ ചടങ്ങിൽ ആദരിക്കുന്നതയിരിക്കും. വൈവിധ്യമാർന്ന കലാപരിപാടികൾ, കോഓർഡിനേറ്റർ റോമി നെടുംചിറയുടെ നേതൃത്വത്തിലുള്ള കമ്മിറ്റീ ആസൂത്രണം ചെയ്തിട്ടുണ്ട്.

റീജ മാക്കിൽ, റോസ് നെടുംചിറ, മാറ്റ് വിലാങ്ങാട്ടശ്ശേരി എന്നിവർ കമ്മിറ്റീ അംഗങ്ങളാണ്. ടിനു പറഞ്ഞാട്ട് , ജിതേഷ് ചുങ്കത്തു എന്നിവർ ഫുഡ് കോർഡിനേറ്റർസ് ആയിരിക്കും. ബിജി സി മാണി, ജിജി കുന്നത്തുകിഴക്കേതിൽ എന്നിവർ പ്രോഗ്രാം കോർഡിനേറ്റർസ് ആയിരിക്കും.

കൂടുതൽ വിവരങ്ങൽക്ക് പ്രസിഡന്റ് സോണി പോൾ 224. 766. 6050, സെക്രട്ടറി ജ്യോതിഷ് തെങ്ങനാട്ട് 847.922.6306, ട്രെഷറർ റിച്ചിൻ പി തോമസ്, 312.206.7103 , വൈസ് പ്രസിഡന്റ് ജോണി ജേക്കബ് തൊട്ടപ്ലാക്കൽ 630.656.8454, ജോയിന്റ് സെക്രട്ടറി റോമി നെടുംചിറ 773.344.2021 എന്നിവരെ ബന്ധപെടുക.

Advertisment