ഒക്‌ലഹോമയിലെ മിഡ്‌വെസ്റ്റ് സിറ്റിയിൽ ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ

author-image
പി പി ചെറിയാന്‍
Updated On
New Update
Ctgbb

ഒക്‌ലഹോമ: ഗർഭിണിയായ കാമുകിയെ വെടിവച്ചു കൊന്ന കേസിൽ 22 വയസ്സുകാരൻ അറസ്റ്റിൽ. യുവതിയെ മിഡ്‌വെസ്റ്റ് സിറ്റിയിലെ എസ്‌എസ്‌എം ഹെൽത്ത് സെന്റ് ആന്റണി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Advertisment

19 കാരിയായ പ്രോമിസ് കൂപ്പറാണ് കൊല്ലപ്പെട്ടത്. വെടിയേൽക്കുന്നതിനു 44 മിനിറ്റ് മുൻപ്, കൂപ്പർ പൊലീസിനെ വിളിച്ചിരുന്നു. 'അവൻ എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാൻ പോകുകയാണെന്ന് എന്നോട് പറയുന്നു, എന്നാണ് കൂപ്പർ പൊലീസിനോട് പറഞ്ഞത്.

ട്രിസ്റ്റൻ സ്റ്റോണർ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.

Advertisment