/sathyam/media/media_files/2025/05/26/2debv6pDtpxnqCA910G1.jpg)
ജോർജിയയിലെ ഡാൽട്ടണിൽ ഒരാൾ ഭാര്യയെയും കാമുകിയെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി. ദിവസങ്ങളായി ഇവരിൽ ഒരാളെ കാണാനില്ലെന്ന് സഹപ്രവർത്തകർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ മുറെ അവന്യൂവിലെ ഒരു അപ്പാർട്ട്മെന്റിൽ പോലീസ് ക്ഷേമ പരിശോധന നടത്താനെത്തി. വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്മെന്റ് ജീവനക്കാർ ഉദ്യോഗസ്ഥരെ അകത്തേക്ക് കൊണ്ടുപോയി. അവിടെ വെടിയേറ്റ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബുധനാഴ്ച രാവിലെ 6 മണിയോടെ സംശയാസ്പദമായ നിലയിൽ ഒരു വ്യക്തി ഈ അപ്പാർട്ട്മെന്റിൽ നിന്ന് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. പൊലീസ് ഇയാളെ പിന്തുടർന്ന് ഷാഡോ ലെയ്‌നിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിന് പുറത്ത് കാർ കണ്ടെത്തി.
ഈ സമുച്ചയത്തിലെ ഒരു പ്രത്യേക അപ്പാർട്ട്മെന്റിൽ പ്രവേശിക്കാൻ പൊലീസ് സെർച്ച് വാറണ്ടിനായി കാത്തിരിക്കുന്നതിനിടെ ഒരു പുരുഷൻ താക്കോൽ ഉപയോഗിച്ച് അകത്തേക്ക് കയറുന്നത് കണ്ടു. ചോദ്യം ചെയ്യലിൽ ഇയാൾ രണ്ടാമത്തെ ഇരയുടെ പിതാവാണെന്നും ദിവസങ്ങളായി മകളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് അന്വേഷിക്കാൻ എത്തിയതാണെന്നും പൊലീസിന് മനസ്സിലായി. അപ്പാർട്ട്മെന്റിനുള്ളിൽ മകളെയും വെടിയേറ്റ നിലയിൽ മറ്റൊരാളെയും മരിച്ച നിലയിൽ കണ്ടെത്തിയതായി ഇയാൾ പൊലീസിനോട് പറഞ്ഞു.
ഭാര്യയെ വീട്ടിൽ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ അപ്പാർട്ട്മെന്റിലെത്തി അവരെയും കൊലപ്പെടുത്തി ശേഷം പ്രതി സ്വയം വെടിവച്ച് മരിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എല്ലാ കുടുംബാംഗങ്ങളെയും അറിയിച്ചതിന് ശേഷം മാത്രമേ മരിച്ചവരുടെ പേരുകൾ പുറത്തുവിടൂ എന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us