/sathyam/media/media_files/Mc9r7n5MS8DJoVjguAaJ.jpg)
കൊളറാഡോ: വളര്‍ത്തുപല്ലി(Gila monster)യുടെ കടിയേറ്റ് യുഎസില്‍ യുവാവ് മരിച്ചു. കൊളറാഡോയിൽ നിന്നുള്ള 34 കാരനാണ് മരിച്ചത്. രണ്ട് വിഷപ്പല്ലികളെ യുവാവ് വളര്‍ത്തുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇവയുടെ കടി സാധാരണ മനുഷ്യർക്ക് മാരകമല്ല. ഫെബ്രുവരി 12നാണ് യുവാവിന് കടിയേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണം. വിഷപ്പല്ലിയുടെ കടിയേറ്റാണ് മരണമെന്ന് കരുതുന്നതെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് പുറമേ ടോക്‌സിക്കോളജി പരിശോധനയും നടത്തുന്നുണ്ട്.
ഇത്തരത്തിലുള്ള പല്ലിയുടെ കടിയേറ്റ് 1930ല്‍ ഒരാള്‍ മരിച്ചിരുന്നു. ഇതിനുശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. 54 സെന്റിമീറ്റര്‍ വളരെ നീളത്തില്‍ വളരാന്‍ കഴിയുന്ന 'ഗില മോണ്‍സ്‌റ്റേഴ്‌സ്' സാധാരണ അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും, മെക്‌സിക്കോയിലും കാണാറുണ്ട്. അത്യപൂര്‍വഘട്ടങ്ങളില്‍ മാത്രമേ ഇത് മനുഷ്യന് ഭീഷണിയാകാറുള്ളൂ.