ഡാലസിൽ അൻപതുകാരനെ തലയറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ

New Update
Ftt

ഡാലസ്: ഡാലസിലെ മോട്ടലിൽ സ്വത്തു തർക്കത്തെ തുടർന്ന് മധ്യവയസ്കനെ തലയറുത്ത് കൊലപ്പെടുത്തി. പ്രതി അറസ്റ്റിൽ. ബുധനാഴ്ച രാവിലെയാണ് സംഭവം. 

Advertisment

ചന്ദ്ര നാഗമല്ലയ്യ എന്ന 50കാരനെയാണ് 37 കാരനായ പ്രതി യോർഡാനിസ് കോബോസ് മാർട്ടിനെസ് വടിവാൾ ഉപയോഗിച്ച് തലയറുത്ത് കൊലപ്പെടുത്തിയത്. 

സ്വത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും പ്രതി വടിവാൾ ഉപയോഗിച്ച് ചന്ദ്ര നാഗമല്ലയ്യയെ പലതവണ വെട്ടിയ ശേഷം തല അറുത്തുമാറ്റുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Advertisment