ഹൂസ്റ്റണിൽ മുൻ കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി

New Update
Bvfryjn

ഹൂസ്റ്റൺ : വടക്കുപടിഞ്ഞാറൻ ഹൂസ്റ്റണിലെ പാർക്കിങ്ങ് സ്ഥലത്ത് കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം മുൻ കാമുകൻ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. കാമുകിക്കൊപ്പമുണ്ടായിരുന്ന പുതിയ പങ്കാളിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി നോർത്ത്‌വെസ്റ്റ് ഫ്രീവേയിലെ കിങ് ഡോളർ സ്റ്റോറിന് സമീപത്തെ പാർക്കിങ് സ്ഥലത്താണ് സംഭവം.

Advertisment

പാർക്കിങ് സ്ഥലത്തെത്തിയ പ്രതി കാമുകിയെ മറ്റൊരു പങ്കാളിയ്​ക്കൊപ്പം കാണുകയും ഇതേ തുടർന്ന് ഒന്നിലധികം തവണ യുവതിക്ക് നേർക്ക് വെടിവയ്ക്കുകയുമായിരുന്നു. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പിന്നാലെ പ്രതി യുവതിക്കൊപ്പമുണ്ടായിരുന്ന പുതിയ പങ്കാളിയെ പിന്തുടർന്ന് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഹൂസ്റ്റൺ പൊലീസ് വകുപ്പ് വിശദമാക്കി. ഇരുവരെയും വെടിവച്ച ശേഷം പ്രതി സംഭവ സ്ഥലത്ത് വച്ച് തന്നെ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. യുവതിയുടെ പുതിയ പങ്കാളി ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് വ്യക്തമാക്കി. 

ഹ്യൂസ്റ്റൺ ഫയർ ഡിപ്പാർട്ട്‌മെന്റിലെ ഡപ്യൂട്ടിയും സംഘവും ഉടൻ സംഭവ സ്ഥലത്തെത്തി യുവതിയുടെ പുതിയ പങ്കാളിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെടിവെപ്പിൽ ഉൾപ്പെട്ടവരുടെ ഐഡന്റിറ്റി അധികൃതർ പുറത്തുവിട്ടിട്ടില്ല, പക്ഷേ വെടിവെപ്പ് നടത്തിയയാൾ 27 വയസ്സുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു, ഇരകളായ രണ്ടുപേരും 20 വയസ്സുള്ളവരാണെന്നാണ് നിഗമനം.