ഹൂസ്റ്റണിൽ രണ്ട് സഹോദരിമാരെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

New Update
Ygg

ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു വീട്ടിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് രണ്ട് സഹോദരിമാരും ഒരു പുരുഷനും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതകആത്മഹത്യ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

Advertisment

വാൾട്ടേഴ്‌സ് റോഡിലെ 12200 ബ്ലോക്കിലുള്ള ഒരു വീട്ടിൽ മൂന്ന് മൃതദേഹങ്ങൾ കിടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് ഉച്ചയ്ക്ക് 2:30 ഓടെ ഹാരിസ് കൗണ്ടി പ്രിസിങ്ക്റ്റ് 4 കോൺസ്റ്റബിൾസ് ഓഫിസിലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. ജോലിക്ക് വരാത്ത സഹപ്രവർത്തകനെ അന്വേഷിച്ച് വീട്ടിലെത്തിയ ഒരാളാണ് രക്തത്തിൽ കുളിച്ച നിലയിൽ മൂന്ന് പേരെ കണ്ടെത്തിയത്.

ജാക്വലിൻ ഏരിയാസ് റിവാസ് (30), ഇവരുടെ ഇളയ സഹോദരി സൈദിയ മച്ചാഡോ (19), റിവാസിന്റെ മുൻ കാമുകനായിരുന്ന സെബാസ്റ്റ്യൻ റോഡ്രിഗസ് (40) എന്നിവരാണ് മരിച്ചത്. റിവാസിന്റെ രണ്ട് കുട്ടികൾ സംഭവസമയത്ത് സ്കൂളിലായിരുന്നു.

തെളിവുകളും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്ന് റോഡ്രിഗസ് രണ്ട് സ്ത്രീകളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചതാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Advertisment