വെനസ്വേല ആക്രമണം യുദ്ധ നടപടിയെന്നു മാംദാനി

New Update
H

സ്വതന്ത്ര പരമാധികാര രാഷ്ട്രമായ വെനസ്വേലയിൽ യുഎസ് നടത്തിയ ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച യുദ്ധക്കുറ്റമാണെന്നു ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി കുറ്റപ്പെടുത്തി.

Advertisment

"ഒരു സ്വതന്ത്ര പരമാധികാര രാജ്യത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണ്. ഫെഡറൽ, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്," മാംദാനി പ്രസ്താവനയിൽ പറഞ്ഞു.

പ്രസിഡന്റ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂ യോർക്കിൽ ജയിലിൽ അടച്ചെങ്കിലും ഫെഡറൽ നടപടികളുടെ മേൽ മാംദാനിക്കു സ്വാധീനം ചെലുത്താനാവില്ല.

"വെനസ്വേലയിൽ ഭരണമാറ്റമാണ് ട്രംപ് നടത്തിയത്," മാംദാനി ചൂണ്ടിക്കാട്ടി. “ന്യൂ യോർക്ക് സ്വന്തം ഭവനമാക്കിയ ആയിരക്കണക്കിനു വെനസ്വേലക്കാരെ ഇതു ബാധിക്കും. ഓരോ ന്യൂ യോർക്ക് നിവാസിയുടെയും സുരക്ഷ എന്റെ കടമയാണ്."

Advertisment