ന്യൂ യോർക്ക് സിറ്റി പബ്ലിക് സ്കൂളുകളിൽ ആയിരക്കണക്കിനു അധ്യാപകരെ നിയമിക്കുമെന്നു മാംദാനി

New Update
Gbb

ന്യൂ യോർക്ക് സിറ്റിയുടെ പബ്ലിക് സ്കൂളുകളിലേക്ക് ആയിരക്കണക്കിനു അധ്യാപകരെ പുതുതായി നിയമിക്കുമെന്നു മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന സോഷ്യലിസ്ററ് ഡെമോക്രാറ്റിക് സ്ഥാനാർഥി സോഹ്രാൻ മാംദാനി പ്രഖ്യാപിച്ചു. വർഷം തോറും 1,000 അധ്യാപകരെ നിയമിക്കുന്ന നയമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

Advertisment

നഗരത്തിലെ പബ്ലിക് സ്കൂളുകളിൽ അധ്യാപകർക്ക് കടുത്ത ക്ഷാമം ഉള്ള നേരത്താണ് ഈ വാഗ്ദാനം. സ്റ്റേറ്റിൻ്റെ പുതിയ നിയമം അനുസരിച്ചു നഗരം 2028നു മുൻപായി 7,000-9,000 അധ്യാപകരെ നിയമിക്കേണ്ടതുണ്ട്.

ഈ ക്ഷാമം പരിഹരിക്കുന്ന നയമാണ് താൻ വാഗ്ദ‌ാനം ചെയ്യുന്നതെന്നു മാംദാനി ക്വീൻസ് അസ്റ്റോറിയയിൽ മാധ്യമങ്ങളോടു പറഞ്ഞു. "നഗരത്തിൽ പുതിയ അധ്യാപകരെ പരിശീലിപ്പിച്ചു സർട്ടിഫിക്കറ്റ് നൽകി നിയമിക്കും. വർഷം തോറും 1,000 പേർക്ക് നിയമനം നൽകും.സിറ്റിയിൽ വർഷം തോറും 4,000-5,000 അധ്യാപകരെ നിയമിക്കുന്നുണ്ട്.

ഹൈ സ്കൂൾ ഗ്രാജുവേറ്റുകൾക്കു അധ്യാപകരാവാൻ പരിശീലനം നൽകുമെന്നു പറഞ്ഞ മാംദാനി അവർക്കു കോളജ് ക്രെഡിറ്റും വർഷം തോറും പരിശീലന ചെലവായി 12,000 ഡോളറും നൽകുമെന്നു വ്യക്തമാക്കി.

ഇപ്പോഴുള്ള അധ്യാപകരുടെ ശിക്ഷണം ലഭിക്കും. യാത്രയ്ക്കു സൗജന്യം നൽകുന്ന കാർഡുകൾ കിട്ടും. സെർട്ടിഫിക്കേഷൻ പരീക്ഷകൾ ഉണ്ടാവും.

മറ്റു ജോലികൾ വിട്ടു അധ്യാപനത്തിലേക്കു വരാൻ ആഗ്രഹിക്കുന്നവർക്കും അവസരം ഉണ്ടാവും.

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ ജോൺ ലിയു, സിറ്റി കൗൺസിൽ അംഗം റീത്ത ജോസഫ്, യുണൈറ്റഡ് ടീച്ചേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്റ് മേരി വക്കാറോ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment