കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക യുടെ പൊന്നോണം

New Update
Hhbn

മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക ) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യ മായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽ ചരിത്രം കുറിച്ചു. മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മുവ്വായിരം പേരോളം പങ്കെടുത്തു. നാടിൻറെ പൈതൃകവും സംസ്കാരവും, വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങ ളു മായി മധുര മനോഹരമായി പൊന്നോണം .

Advertisment

റിയലെറ്റർ ഷാജു വർഗ്ഗീസ് ആയിരുന്നു ഗ്രാൻഡ് സ്പോൺസർ . സാൻ ഫ്രാൻസിസ്കോ ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അഡ്‌ലാഖ പരിപാടി ഉദ്‌ഘാടനം ചെയ്തു . എം എൽ എ യും മുൻ മന്ത്രിയുമായ മോൻ സ് ജോസഫ് ആയിരുന്നു മുഖ്യാതിഥി . കലാമണ്ഡലം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓർഡിനേറ്റർ ആയ മേരി ദാസൻ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു.

ചരിത്രം കുറിച്ചുകൊണ്ട് മലയാളിത്തനിമയോടെ മുപ്പതോളം വിഭവങ്ങളുമായി പഴയിടവും സിനോയ്'സ് കിച്ചനും ചേർന്നൊരുക്കിയ പഴയിടം ഓണസദ്യ യായിരുന്നു ആയിരങ്ങളെ ആകർഷിച്ച പ്രധാന ഇനം. മങ്ക ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയ സ്‌മിത രാമചന്ദ്രൻ, ലിസി ജോൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ പെർഫോമിംഗ് ആർട്സ് സെന്റർ (ഐ പാ ക്) ഒരുക്കിയ ഗാനമേള ഏറെ അകർഷണീയമായിരുന്നു . മങ്ക ബോർഡ് ഓഫ് ഡയറക്ടർ ജോൺ പോൾ വർക്കി നന്ദി പറഞ്ഞു .

കർമ്മ നിരതരും കഠിനാധ്വാനികളും ആയ മങ്ക ടീമിന്റെയും വള ണ്ടിയേഴ്‌സ് ന്റെയും അതിസൂക്ഷ്മമായ ആസൂത്രണ പാടവം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും നിറപ്പകിട്ടാർന്ന ഒരു പൊന്നോണം ബേ ഏരിയ മലയാളികൾക്ക് സമ്മാനിക്കാൻ സാധിച്ചത്. പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ഏവരെയും ഈ നിസ്വാർത്ഥ സേവനത്തിന് വ്യക്തിപരമായി അനുമോദനം അർപ്പിച്ച് ആദരിച്ചു.

പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ നേതൃത്വത്തിൽ നടന്ന ഈ ഓണാഘോഷം മലയാളി ത്തനിമയുടെ പ്രതീകമായി ബേ ഏരിയ മലയാളികളുടെ മനസ്സിൽ ഒരു മധുരമുള്ള ഓർമ്മയായി എന്നെന്നും നിലനിൽക്കും .

Advertisment