ഫാ ജോൺസൺ സി. ജോണിന്റെ മാതാവ് മറിയാമ്മ ജോൺ ഫിലഡൽഫിയായിൽ അന്തരിച്ചു

New Update
Hggb

ഫിലഡൽഫിയാ: മാഷർ സ്ട്രീറ്റ്, സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി  ഫാ. ഡോ. ജോൺസൺ സി. ജോണിന്റെ മാതാവും, തിരുവല്ല തുകലശ്ശേരിയിൽ, പരേതരായ ചുങ്കത്തിൽ വർഗീസ് മത്തായിയുടെയും,  മറിയാമ്മ മത്തായിയുടെയും മകളും, പരേതനായ സി. എം. ജോൺ ചിറത്തലക്കലിന്റെ സഹധർമ്മിണിയുമായിരുന്ന  മറിയാമ്മ ജോൺ (അമ്മിണി - 84) ഫിലഡൽഫിയായിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

Advertisment

പരേതനായ സി ജെ. മാത്യു,  ഫിലിപ്പ് സി. ജോൺ, വർഗീസ് സി. ജോൺ, ജെസ്സി രാജൻ, ഫാ. ഡോ. ജോൺസൺ സി. ജോൺ (മാഷർ സ്ട്രീറ്റ് സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി) എന്നിവരാണ് മക്കൾ.

പരേതയുടെ പൊതുദർശനവും, ശവസംസ്ക്കാര ശുശ്രൂഷയുടെ ഒന്നാം ഘട്ടവും ഇന്ന് വൈകുന്നേരം 6:00 മുതൽ രാത്രി 8:00 വരെ, ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടും. (സെന്റ് ഗ്രേഗോരിയസ് മലങ്കര ഓർത്തഡോൿസ്‌ ചർച്ച്, 4136 ഹുൽമേവില്ലേ റോഡ്, ബെൻസലേം, പി എ 19020) മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തുടർന്നുള്ള സംസ്കാര ശുശ്രൂഷയും, സംസ്ക്കാരവും കേരളത്തിലെ കല്ലൂപ്പാറയിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പിന്നീട് നടക്കും. ബന്ധുമിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കുവാൻ കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു.

Advertisment