/sathyam/media/media_files/2025/01/15/GIqyuoKGgLHxW1pGznGu.jpg)
ന്യൂയോർക്ക്: മാർത്തോമാ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെലോഷിപ് കൂട്ടായ്മ യോഗം സൂം മുഖേന സംഘടിപ്പിച്ചു. സീനിയർ സിറ്റിസൺ ഫെലോഷിപ് വൈസ് പ്രസിഡന്‍റ് റവ. മാത്യു മാത്യു വർഗീസ് ആമുഖ പ്രസംഗം നടത്തി. ഓസ്റ്റിൻ മാർത്തോമാ ചർച്ച് വികാരി ഡെന്നിസ് അച്ചൻ പ്രാരംഭ പ്രാർത്ഥന നടത്തി. ഗ്രേറ്റ് സിയാറ്റിൽ മാർത്തോമാ ചർച്ചിൽ നിന്നുള്ള ജൂഡി സണ്ണി ഗാനമാലപിച്ചു.
സീനിയർ സിറ്റിസൺ ഫെലോഷിപ് സെക്രട്ടറി, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ നിന്നുള്ള ഈശോ മാളിയേക്കൽ സ്വാഗതമാശംസിച്ചു. ഫീനിക്സിൽ നിന്നുള്ള സൈമൺ തോമസ് യോഹന്നാൻ നിശ്ചയിക്കപ്പെട്ട പാഠഭാഗം വാക്യങ്ങൾ വായിച്ചു.
തുടർന്ന് റിട്ട. വികാരി ജനറൽ റവ. ഷാം പി. തോമസ് വചന ശുശ്രൂഷ നിർവഹിച്ചു.തുടർന്ന് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് സിയാറ്റിലിൽ നിന്നുള്ള ഗീത ചെറിയാൻ, ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമാ ചർച്ചിൽ നിന്നുള്ള ബാബു സി. മാത്യു, ലൊസാഞ്ചലസിൽ നിന്നുള്ള ഉമ്മൻ ഈശോ സാം എന്നിവർ നേതൃത്വം നൽകി.
നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസനത്തിന് കീഴിലുള്ള എല്ലാ ഇടവകകളിൽ നിന്നുള്ള സീനിയർ സിറ്റിസൺ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തതായി ട്രസ്റ്റി സിബി സൈമൺ അറിയിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. ഭദ്രാസന വെസ്റ്റ് റീജൻ സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പാണ് മീറ്റിങ്ങിന് ആതിഥേയത്വം വഹിച്ചത്. റവ.സിബി സൈമണിന്‍റെ പ്രാർത്ഥനയ്ക്കും റവ. ടി.കെ. ജോണിന്‍റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us