New Update
/sathyam/media/media_files/2025/03/04/X7HZwp8VCXHkcAXre3R0.jpg)
ഡാലസ് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റി 'കൊയ്‌നോണിയ' സംയുക്ത കുർബാന മാർച്ച് 8 ന് വൈകുന്നേരം 6 മണിക്ക് പ്ലാനോയിലെ സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ സംഘടിപ്പിക്കുന്നു. സംയുക്ത കുർബാനയ്ക്കു റവ. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നേതൃത്വം നൽകും.
Advertisment
സൗത്ത് വെസ്റ്റ് റീജനിൽ ഉൾപ്പെട്ട ക്രോസ്വേ മാർത്തോമ്മാ ചർച്ച്, കാൻസസ് മാർത്തോമ്മാ ചർച്ച്, മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ്, കരോൾട്ടൺ, ഫാർമേഴ്‌സ് ബ്രാഞ്ച്, ഓക്‌ലഹോമ മാർത്തോമ്മാ ചർച്ച്, സെഹിയോൻ മാർത്തോമ്മാ ചർച്ച്, സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഉൾപ്പെടെ എല്ലാ ഇടവകകളിലെയും അംഗങ്ങൾ കുർബാനയിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us