ഡാലസ്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം സൂം പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്നു. ഈ മാസം 4ന് വൈകുന്നേരം 7.30നാണ് സമ്മേളനം. "ബുദ്ധിപരമായ ഇടപെടലുകളിലൂടെ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക" എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സെക്രട്ടറി നോബി ബൈജു മുഖ്യ സന്ദേശം നൽകും.
എല്ലാവരെയും പ്രാർഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല പ്രസിഡന്റ് റവ. ജോബിജോൺ, ജൂലി എം സക്കറിയാ എന്നിവർ അറിയിച്ചു.