/sathyam/media/media_files/2025/09/15/bbb-2025-09-15-03-56-11.jpg)
ലണ്ടനിൽ ഞായറാഴ്ച്ച വലതു തീവ്രവാദി നേതാവ് ടോമി റോബിൻസൺ നയിച്ച കുടിയേറ്റ വിരുദ്ധ റാലി അക്രമാസക്തമായി. ഒരു ലക്ഷം പേർ പങ്കെടുത്തെന്നു അവകാശപ്പെടുന്ന റാലിയിൽ പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 26 പോലീസ് ഓഫീസർമാർക്ക പരുക്കേറ്റു.
നാലു പോലീസുകാരുടെ നില ഗുരുതരമാണ്. ഒരാൾക്ക് നട്ടെല്ല് തകർന്നിട്ടുണ്ട്, മറ്റൊരാളുടെ മൂക്കു തകർന്നു.പോലീസ് 25 പേരെ കസ്റ്റഡിയിൽ എടുത്തു.
വംശീയ വിദ്വേഷത്തെ ചെറുക്കുക എന്ന് ആഹ്വാനം ചെയ്യുന്ന ബദൽ റാലിയിലേക്കു സുരക്ഷാ വലയം ഭേദിച്ച് പ്രകടനക്കാർ കടക്കാൻ ശ്രമിച്ചപ്പോഴാണ് അക്രമം ഉണ്ടായതെന്നു മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു.
ഓഫീസർമാരെ ഇടിക്കയും തൊഴിക്കയും കുപ്പികൾ കൊണ്ട് ആക്രമിക്കയും ചെയ്തെന്നു അവർ പറഞ്ഞു.
ദേശസ്നേഹത്തിന്റെ വേലിയേറ്റമാണ് കണ്ടതെന്ന് റോബിൻസൺ പറഞ്ഞു. ഇസ്ലാം വിരുദ്ധ ഇംഗ്ലീഷ് ഡിഫൻ സ്ഥാപിച്ച സ്റ്റീഫൻ യാക്സ് ലെനൻ എന്ന റോബിൻസൺ സംഘടിപ്പിച്ച റാലിയിൽ ലോകത്തെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്കുകും സംസാരിച്ചു.