യുഎസിൽ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ വൻ പ്രതിഷേധം

New Update
H

അരിസോന: ട്രംപ് ഭരണകൂടത്തിന്റെ കർശനമായ കുടിയേറ്റ വിരുദ്ധ നടപടികൾക്കെതിരെ അമേരിക്കയിലുടനീളം വൻ പ്രതിഷേധം. 'ജോലിയില്ല, സ്കൂളില്ല, ഷോപ്പിങ്ങില്ല' എന്ന ആഹ്വാനവുമായി വെള്ളിയാഴ്ച നടന്ന ദേശീയ പണിമുടക്കിൽ ആയിരക്കണക്കിന് ആളുകൾ പങ്കുചേർന്നു. മിനിയപ്പലിസിൽ അലക്സ് പ്രെറ്റി എന്ന നഴ്‌സിനെ ബോർഡർ പട്രോൾ ഉദ്യോഗസ്ഥർ വെടിവച്ചു കൊലപ്പെടുത്തിയതാണ് നിലവിലെ പ്രതിഷേധം ശക്തമാകാൻ കാരണം. ജനുവരി 7ന് റെനെ ഗുഡ് എന്ന യുവതി വെടിയേറ്റ് മരിച്ചതും ജനരോഷം വർധിപ്പിച്ചു.

Advertisment

അരിസോന, കൊളറാഡോ, ജോർജിയ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് തെരുവിലിറങ്ങി. മിഷിഗനിൽ കൊടുംതണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധ മാർച്ച് നടത്തി.

ലൊസാഞ്ചലസിൽ പ്രതിഷേധക്കാർക്ക് നേരെ ഫെഡറൽ ഏജന്റുകൾ കെമിക്കൽ സ്പ്രേ പ്രയോഗിച്ചു. പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി മാക്സിൻ വാട്ടേഴ്സും ഈ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഫെഡറൽ ഏജന്റുകൾ തെരുവുകളിലും സ്കൂളുകൾക്ക് സമീപവും ഭീതി പടർത്തുകയാണെന്നും, പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

Advertisment