/sathyam/media/media_files/2026/01/12/d-2026-01-12-04-50-41.jpg)
അനധികൃത കുടിയേറ്റക്കാരെ തിരയുന്ന ഇമിഗ്രെഷൻ അധികൃതർ നടത്തുന്ന ബലപ്രയോഗത്തിനെതിരെ കലിഫോർണിയയുടെ പല ഭാഗങ്ങളിൽ ശനിയാഴ്ച്ച പ്രതിഷേധ പ്രകടനങ്ങൾ നടന്നു. സാക്രമെന്റോ, സൊനോറ, സാൻ ഫ്രാൻസിസ്കോ, ലോസ് ഏഞ്ജലസ് എന്നിങ്ങനെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം കനത്തു.
' ഐ സി ഇ ഔട്ട് ഫോർ ഗോഡ് ' മുദ്രാവാക്യം ഉയർത്തിയ പ്രകടനങ്ങൾ നയിച്ചത് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും 50501 മൂവ്മെന്റും ചേർന്നാണ്. കഴിഞ്ഞ വർഷം 50501 എല്ലാ സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിച്ചിരുന്നു.
ലോസ് ഏഞ്ചലസിന്റെ അയൽ നഗരമായ പാസഡീനയിൽ സിറ്റി ഹാളിനടുത്തു അഞ്ഞൂറോളം പേർ പ്രകടനം നടത്തി. ' നോ ഐ സി ഇ, നോ കെ കെ കെ, നോ ഫസ്‌സിസ്റ് യു എസ് എ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങൾ അവർ ഉയർത്തി.
ഐസിന്റെ കസ്റ്റഡിയിൽ 32 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നു 50501 പറയുന്നു. മിനിയപോളിസിൽ റീനി ഗുഡ് എന്ന യുവതിയെ ബുധനാഴ്ച്ച ഐസ് ഏജന്റ് വെടിവച്ചു കൊന്നതും പോർട്ട്ലൻഡിൽ രണ്ടു പേരെ ഐസ് ഏജന്റുമാർ വെടിവച്ചതുമാണ് പുതിയ പ്രകടനങ്ങൾക്കു കാരണമായത്.
"ഈ രാജ്യം തിരുത്തൽ നടത്തേണ്ട സമയമായി. ഒരു നിരപരാധിയായ വീട്ടമ്മയെ കൊലപ്പെടുത്തിയതിന്റെ ദുഃഖം രേഖപ്പെടുത്താൻ കൂടിയാണ് ഈ പ്രകടനം," ഡയസ് അലൻ എന്ന പ്രകടനക്കാരൻ പറഞ്ഞു.
"ഐസ് ജനങ്ങളുടെ സുരക്ഷയ്ക്കു ഭീഷണിയാണ്," മിനിയപോളിസ് വിഡിയോകൾ കണ്ട ജെന്നി എന്ന ഓസ്ട്രേലിയക്കാരി പറഞ്ഞു. "നമ്മൾ കുടിയേറ്റക്കാർക്കെല്ലാം ഇതു ഭീഷണിയാണ്. ഇത് യുഎസ് ഭരണഘടന അനുസരിച്ചുള്ള പ്രവർത്തനമല്ല."
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us