ഇറാൻ: ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം

New Update
F

ഹൂസ്റ്റൺ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ ഇറാനിയൻ സമൂഹം വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിൽ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ ഇറാനിൽ നിലനിൽക്കുന്ന ഡിജിറ്റൽ ബ്ലാക്കൗട്ടിലും (ഇന്റർനെറ്റ് വിച്ഛേദിക്കൽ) മനുഷ്യാവകാശ ലംഘനങ്ങളിലും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Advertisment

ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഇതുവരെ 3,000 മുതൽ 12,000 വരെ ആളുകൾ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളും രാജ്യാന്തര മാധ്യമങ്ങളുടെയും റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും 30 വയസ്സിന് താഴെയുള്ള യുവാക്കളാണ്. പ്രക്ഷോഭങ്ങൾ ലോകമറിയാതിരിക്കാൻ ഇറാൻ ഭരണകൂടം രാജ്യത്ത് ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. ഇതിനാൽ ഹൂസ്റ്റണിലുള്ളവർക്ക് ഇറാനിലെ തങ്ങളുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ സാധിക്കുന്നില്ല.

ഡിസംബർ അവസാനം മുതൽ ഇതുവരെ 50,000-ത്തിലധികം ആളുകളെ ഭരണകൂടം തടവിലാക്കിയതായി റിപ്പോർട്ടുണ്ട്.രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും അടിസ്ഥാനമാക്കിയാണ് ഡിസംബർ 28-ന് പ്രതിഷേധം ആരംഭിച്ചത്. 

Advertisment