ഷിക്കാഗോയിൽ മേയർ ദീപാവലി ആഘോഷം ഒരുക്കി

New Update
Hhh

ഷിക്കാഗോ സിറ്റിഹാളിൽ മേയർ ബ്രാണ്ടൻ ജോൺസൺ ദീപാവലി ആഘോഷം നടത്തി. ഇന്ത്യൻ അമേരിക്കൻ ബിസിനസ് കൗൺസിൽ പങ്കാളിയായി.

Advertisment

ദീപാവലി വിളക്കുകൾ പ്രഭചൊരിഞ്ഞ ആഘോഷത്തിൽ നനുത്ത സംഗീതവും രുചികരമായ ഭക്ഷണവും മാറ്റു കൂട്ടി.

വിളക്കു കൊളുത്തുന്ന ചടങ്ങു ഇന്ത്യൻ അമേരിക്കൻ ബിസിനസ് കൗൺസിൽ പ്രസിഡൻ്റ് അജിത് സിംഗാണ് നയിച്ചത്. മേയർ ജോൺസൺ, കോൺസൽ ജനറൽ സോംനാഥ് ഘോഷ്, സിറ്റി ട്രഷറർമെലീസ കോൺയേർസ്-ഇർവിൻ, ശ്വേത ബൈഡ് എന്നിവരും സമൂഹ നേതാക്കളും പങ്കെടുത്തു.

അജന്ത ചക്രബർത്തിയും സംഘവും നയിച്ച നൃത്തനൃത്യങ്ങളും ആഘോഷത്തിന്റെ ഭാഗമായി. ദണ്ഡിയാ നൃത്തത്തിൽ മേയറും പങ്കെടുത്തു.

Advertisment