കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന ‘ജങ്ക് ഫീസുകൾക്കും’ വരിസംഖ്യാ കെണികൾക്കുമെതിരെ പോരാട്ടം പ്രഖ്യാപിച്ച് മേയർ സൊഹ്റാൻ മംദാനി

New Update
B

ന്യൂയോർക്ക്: കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്ന ‘ജങ്ക് ഫീസുകൾക്കും’ വരിസംഖ്യാ കെണികൾക്കുമെതിരെ പുതിയ പോരാട്ടത്തിന് തുടക്കമിട്ട് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി. കൺസ്യൂമർ പ്രൊട്ടക്ഷൻ ഏജൻസിക്ക് ഉപഭോക്തൃ സംരക്ഷണം ശക്തമാക്കുന്നതിനുള്ള നിർദ്ദേശം മേയർ സൊഹ്റാൻ മംദാനി നൽകിയിട്ടുണ്ട്.

Advertisment

സാധനങ്ങളോ സേവനങ്ങളോ വാങ്ങുമ്പോൾ അവസാന നിമിഷം അപ്രതീക്ഷിതമായി ചേർക്കുന്ന അധിക ചാർജുകളെയാണ് 'ജങ്ക് ഫീസുകൾ' എന്ന് വിളിക്കുന്നത്. ഇവ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നുവെന്ന് മേയർ ചൂണ്ടിക്കാട്ടി.

സൗജന്യ ട്രയലുകൾ എന്ന പേരിൽ ഉപഭോക്താക്കളെ ആകർഷിക്കുകയും പിന്നീട് അറിയിപ്പില്ലാതെ മാസം തോറും പണം ഈടാക്കുകയും ചെയ്യുന്ന രീതിക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം തട്ടിപ്പുകൾ തടയാൻ ‘ജങ്ക് ഫീ ടാസ്‌ക് ഫോഴ്‌സ്’ രൂപീകരിച്ചു. നിലവിലുള്ള നിയമങ്ങൾ ഉപയോഗിച്ച് ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

Advertisment