ടെക്സസിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നു

author-image
പി പി ചെറിയാന്‍
Updated On
New Update
Vtfbhunjj

ടെക്സസ്: വെസ്റ്റേൺ ടെക്സസിലെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട് അഞ്ചാംപനി കേസുകൾ 90 ആയി ഉയർന്നു. 51 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗെയിൻസ് കൗണ്ടിയിലാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്.

Advertisment

2013ൽ കിന്റർഗാർട്ടനിലെ 7.5% കുട്ടികൾക്ക് വാക്സീൻ ഒഴിവാക്കാൻ അപേക്ഷിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആ സംഖ്യ 17.5% ആയി ഉയർന്നിട്ടുണ്ട്. വാക്സീനേഷൻ എടുക്കാത്തവരാണ് രോഗബാധിതരിൽ ഏറെയും. രോഗബാധിതനായ ഒരാളിൽ നിന്ന് 10 പേരിൽ 9 പേർക്കും രോഗം പകരാൻ സാധ്യതയുണ്ട്.

അതിനാൽ, വാക്സീനേഷൻ എടുക്കാത്തവർ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (എംഎംആർ) കുത്തിവയ്പ്പ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു. 12 മുതൽ 15 മാസം വരെ പ്രായമുള്ള കുട്ടികൾക്കും 4 മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും രണ്ട് ഡോസുകൾ നൽകണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാർശ ചെയ്യുന്നത്. ഒരു ഡോസ് രോഗം തടയുന്നതിൽ 93% ഫലപ്രദമാണ്, രണ്ട് ഡോസുകൾ 97% ഫലപ്രദമാണ്.

Advertisment