റഷ്യ തട്ടിക്കൊണ്ടു പോയ യുക്രൈനിയൻ കുട്ടികളെ മോചിപ്പിക്കാൻ മെലാനിയ ട്രംപ് പുട്ടിനു കത്തെഴുതി

New Update
Uhghv

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് യുക്രൈൻ യുദ്ധം അവസാനിപ്പിച്ചു കുട്ടികളെയും ഭാവി തലമുറകളെയും കാത്തു സൂക്ഷിക്കാൻ അപേക്ഷിച്ചു യുഎസ് പ്രഥമവനിത മെലാനിയ ട്രംപ് കത്തെഴുതി.

Advertisment

മെലാനിയ ഹൃദയത്തിൽ നിന്നെടുത്ത വാക്കുകളാണ് 'സമാധാന സന്ദേശത്തിൽ' ഉള്ളതെന്ന് യുഎസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

അലാസ്‌ക ഉച്ചകോടിക്കു മുൻപായി പ്രസിഡന്റ് ട്രംപ് ഈ കത്തു പുട്ടിനു നേരിട്ടു നൽകി എന്നാണ് റിപ്പോർട്ട്.

യുക്രൈനിൽ പിടിച്ചെടുത്ത ഇടങ്ങളിൽ നിന്ന് ആയിരക്കണക്കിനു കുട്ടികളെയാണ് റഷ്യ തട്ടിക്കൊണ്ടു പോയത്. യുദ്ധത്തിന്റെ മദ്ധ്യേ പെട്ടു പോയ കുട്ടികളുടെ ദൈന്യത മെലാനിയ കത്തിൽ എടുത്തു കാട്ടുന്നു. "പ്രിയപ്പെട്ട പ്രസിഡന്റ് പുട്ടിൻ" എന്നാരംഭിക്കുന്ന കത്തിൽ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളും സ്‌നേഹവും ഭാവിയും സംരക്ഷിക്കാൻ ലോകനേതാക്കൾക്കു ചുമതലയുണ്ടെന്നു പ്രഥമവനിത ചൂണ്ടിക്കാട്ടി. അടിയന്തരമായി നടപടി എടുക്കാൻ പുട്ടിനോട് ആവശ്യപ്പെട്ടു കൊണ്ടാണ് മെലാനിയയുടെ കത്ത് അവസാനിക്കുന്നത്.

യുക്രൈൻ യുദ്ധത്തിൽ മെലാനിയ ഇടപെടുന്നത് ഇത് രണ്ടാം തവണയാണ്. യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകാൻ നേരത്തെ അവർ ട്രംപിനോടു നിർദേശിച്ചത് അറിയപ്പെട്ട കാര്യമാണ്. റഷ്യയ്‌ക്കെതിരെ കൂടുതൽ കർക്കശമായ നിലപാട് എടുക്കാനും അവർ ട്രംപിനോട് നിർദേശിച്ചു.

യുക്രൈൻ നന്ദി പറഞ്ഞു

യുക്രൈന്റെ കുട്ടികളെ സംരക്ഷിക്കാൻ മെലാനിയ പുട്ടിനു കത്തയച്ചതിൽ യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് നന്ദി അറിയിച്ചു. "റഷ്യ പിടിച്ചു കൊണ്ടുപോയ ആയിരക്കണക്കിനു യുക്രൈനിയൻ കുട്ടികളെ വിട്ടു കിട്ടുന്നത് സമാധാന കരാറിൽ സുപ്രധാന വ്യവസ്ഥയാവും," അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment