Advertisment

സമാധന സന്ദേശവും ഗാന്ധിമാർഗവും പ്രചരിപ്പിക്കുന്നതിനായി അമേരിക്കയിലൂടെ നടന്ന് ഇന്ത്യക്കാരൻ

New Update
Trt

 മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര ആരംഭിച്ച് ഇന്ത്യക്കാരൻ. മഹാരാഷ്ട്രയിലെ റാഷിൻ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള 33 വയസ്സുള്ള എൻജിനീയറായ നിതിൻ സോനാവാനെയാണ് യുഎസിലൂടെ നടക്കുന്നത്.

Advertisment

സാൻ ഫ്രാൻസിസ്കോ മുതൽ വാഷിങ്‌ടൻ ഡി.സി വരെ 19 സംസ്ഥാനങ്ങളിലും 26 പ്രധാന നഗരങ്ങളിലുമായി 4,000 മൈൽ സഞ്ചരിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ ആരംഭിച്ച യാത്ര ഓഗസ്റ്റ് 18ന് അവസാനിക്കുമെന്നാണ് കരുതുന്നത്. 

‘‘ രാജ്യങ്ങൾ പരസ്പരം സഹായിക്കണം. അഹിംസ, സമത്വം, മനുഷ്യത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം’’ – സോനാവാനെ പറഞ്ഞു. ഇലക്ട്രോണിക്സ് എൻജിനീയറായി ജോലി ചെയ്തിരുന്ന സോനാവാനെ ഗാന്ധിയൻ മൂല്യങ്ങൾ പിന്തുടരാൻ ജോലി ഉപേക്ഷിച്ചു. കുടുംബത്തിൽ നിന്നും മുൻപ് എതിർപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. 

സോനാവാനെ തന്‍റെ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനിലൂടെയും സമൂഹ മാധ്യമത്തിലും സജീവമാണ്.

Advertisment