യുഎസ് നിർമിക്കുന്ന പുതിയ അതിർത്തി മതിലിനെ എതിർത്തു മെക്സിക്കൻ പ്രസിഡന്റ്,

New Update
Ggggh

ന്യൂ മെക്സിക്കോയിൽ യുഎസ് പുതിയ അതിർത്തി മതിൽ കെട്ടുന്നതിനെ മെക്സിക്കൻ പ്രസിഡന്റ് ക്‌ളോഡിയ ഷെയ്ൻബോം എതിർത്തു. അത് യുഎസിന്റെ ഏകപക്ഷീയ തീരുമാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

Advertisment

മെക്സിക്കോ ഈ പദ്ധതിയിൽ പങ്കാളിയല്ലെന്നും പണമൊന്നും നൽകുന്നില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. "അവർ തന്നെ നിര്മിക്കുന്നതാണ്. ഞങ്ങൾ സഹകരണത്തിലൂടെയും ഏകോപനത്തിലൂടെയും സുരക്ഷിതമായ അതിർത്തി നേടിയിട്ടുണ്ട്. ഞങ്ങൾക്കു മതിലുകൾ ആവശ്യമില്ല."

പ്രസിഡന്റ് ട്രംപിന്റെ ഏകപക്ഷീയ തീരുമാനമാണ് അതെന്നു ഷെയ്ൻബോം ഊന്നിപ്പറഞ്ഞു. വികസനത്തിൽ സഹകരിക്കാനാണ് മെക്സിക്കോ ശ്രമിക്കുന്നത്. യുഎസിൽ ജീവിക്കുന്ന മെക്സിക്കോക്കാർക്കു ആദരവും ലഭിക്കണം.

ന്യൂ മെക്സിക്കോയിലെ സാന്താ തെരേസയ്ക്കും വടക്കൻ മെക്സിക്കോയിലെ സിയൂദാദ് ഹുവാറസിനും ഇടയിലാണ് ഈയാഴ്ച്ച പുതിയ മതിലിന്റെ നിർമാണം ആരംഭിച്ചത്. 9 മീറ്റർ ഉയരത്തിലുള്ള ഇരുമ്പു തൂണുകൾ പഴയ 5.5 മീറ്റർ വേലിക്കെട്ടിനു പിന്നിൽ ഉയർത്തുകയാണ് ചെയ്യുന്നത്. മൊത്തം 9.6 കിലോമീറ്റർ.

Advertisment