യു.എസ് സേനയുടെ സാന്നിധ്യം ഒരിക്കലും അനുവദിക്കില്ലെന്ന് മെക്‌സിന്‍ പ്രസിഡന്റ്

New Update
Gcghb

വാഷിങ്ടണ്‍: മയക്കുമരുന്ന് മാഫിയകളെ പ്രതിരോധിക്കാന്‍ യു.എസ് സൈന്യത്തെ വിട്ടുനല്‍കാമെന്നായിരുന്നു ട്രംപിന്റെ ഓഫര്‍ നിരസിച്ച് മെക്‌സിക്കോ. യു.എസ് സേനയുടെ സാന്നിധ്യം ഒരിക്കലും പ്രദേശത്ത് അനുവദിക്കില്ലെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം വ്യക്തമാക്കി. ഞങ്ങളുടെ പരമാധികാരം പ്രധാനമാണെന്നും അത് വില്‍പനക്കുള്ളതല്ലെന്നും പ്രസിഡന്റ് ട്രംപിനോട് പറഞ്ഞുവെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Advertisment

മെക്‌സിക്കയില്‍ കൂടുതല്‍ യു.എസ് സൈന്യത്തിന് പ്രസിഡന്റ് അനുമതി നല്‍കുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാ?ലെയാണ് വിശദീകരണവുമായി മെക്‌സിക്കന്‍ പ്രസിഡന്റ് രംഗത്തെത്തിയത്. നേരത്തെ മയക്കുമരുന്ന് കടത്തില്‍ മെക്‌സികോയെ കുറ്റപ്പെടുത്തി ഡോണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.

മെക്‌സികോക്ക് പുറമേ കാനഡക്ക് ലഹരിക്കടത്തില്‍ പങ്കുണ്ടെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും അനധികൃത ലഹരിക്കടത്തിന് കൂട്ടുനില്‍ക്കുകയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. തുടര്‍ന്ന് കാനഡക്കും മെക്‌സിക്കോക്കും ട്രംപ് അധിക തീരുവ ചുമത്തുകയും ചെയ്തിരുന്നു.