/sathyam/media/media_files/2025/01/10/iFPKMHapZ1leGR4uChJJ.jpg)
മെക്സിക്കോ സിറ്റി: ഗൾഫ് ഓഫ് മെക്സിക്കോയെ ഗൾഫ് ഓഫ് അമേരിക്ക എന്ന് പുനർനാമകരണം ചെയ്യാനുള്ള നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശത്തെ പരിഹസിച്ച് മെക്സിക്കോ പ്രസിഡൻ്റ് ക്ലോഡിയ ഷെയിൻബോം. പകരം വടക്കേ അമേരിക്കയെ “അമേരിക്ക മെക്സിക്കാന” അല്ലെങ്കിൽ “മെക്സിക്കൻ അമേരിക്ക” എന്ന് പുനർനാമകരണം ചെയ്യാൻ ഷെയിൻബോം നിർദ്ദേശിച്ചു. “ട്രംപിൻ്റെ ശക്തമായ നയതന്ത്ര സമീപനത്തിൽ നിന്ന് മെക്സിക്കോ പിന്നോട്ട് പോകില്ല” ഷെയിൻബോം പ്രതികരിച്ചു.
എന്നാൽ, കുടിയേറ്റം പോലുള്ള ചില വിഷയങ്ങളിൽ ട്രംപുമായി സഹകരിക്കാൻ ഷെയിൻബോം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ യുഎസിലേക്ക് യാത്ര ചെയ്യുന്നത് തടയാനുള്ള മെക്സിക്കോയുടെ ശ്രമങ്ങൾക്ക് അനുസൃതമായി കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഷെയിൻബോം വ്യക്തമാക്കി. മെക്സിക്കോ താരിഫുകളോ മറ്റ് ശിക്ഷാനടപടികളോ സ്വീകരിക്കില്ലെന്നും ഷെയിൻബോം വ്യക്തമാക്കി.