മെക്സിക്കോയിലേക്കു അനധികൃതമായി ആയുധങ്ങൾ കടത്തുന്ന എട്ടു യുഎസ് കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പെട്ടു നൽകിയ അപേക്ഷ യുഎസ് സുപ്രീം കോടതി തള്ളിയതിൽ മെക്സിക്കോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അനധികൃത ആയുധ കടത്തു തടയാൻ എല്ലാ നടപടിയും കൈക്കൊള്ളുമെന്ന് മെക്സിക്കോ വ്യക്തമാക്കി.
മെക്സിക്കോയിലെ അക്രമങ്ങൾക്കു ഈ ആയുധക്കടത്തു ഒരു കാരണമാകുന്നുവെന്ന് ആ രാജ്യം ചൂണ്ടിക്കാട്ടി. 2021 ഓഗസ്റ്റിൽ മാസച്യുസെറ്സിലെ ഫെഡറൽ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. 2022ൽ അഞ്ചു തോക്കു നിർമാതാക്കൾക്കെതിരെ അരിസോണ ടക്‌സണിൽ മറ്റൊരു അപേക്ഷയും നൽകി. ആ കേസ് തുടരുന്നുണ്ട്.