വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങളോടു പ്രതികരണവുമായി മിഷേല്‍. താനും ഒബാമയും ഒരുമിച്ച് പൊതുസ്ഥലങ്ങളില്‍ പോകുന്നതു കുറഞ്ഞതാണ് അഭ്യൂഹങ്ങള്‍ക്കു കാരണമെന്നറിയാമെന്നും, അതിനു പിന്നിലുള്ള കാര്യം മറ്റൊന്നാണെന്നും മിഷേല്‍.
ഒരുമിച്ചുള്ള ഫോട്ടോ കാണാത്തതാണ് ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കു കാരണം. എന്നാല്‍, ഇത് ഞങ്ങളുടെ പ്രായത്തിന്റെയും ജീവിതശൈലിയുടെയും പ്രതിഫലനം മാത്രമാണ്~ മിഷേല്‍ വ്യക്തമാക്കി.
"ഞങ്ങളിപ്പോള്‍ ഡേറ്റിങ്ങിനു പോകാറില്ലായിരിക്കാം. ജീവിതത്തിലെ ഓരോ മിനിറ്റും ഇന്‍സ്ററാഗ്രാമില്‍ അപ്ഡേറ്റ് ചെയ്യാറില്ലായിരിക്കാം. പക്ഷേ, ഞങ്ങള്‍ക്ക് വയസ് അറുപതായെന്നോര്‍ക്കണം', മിഷേല്‍ ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ആദ്യം മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന്റെ ശവസംസ്കാര ചടങ്ങിലോ ജനുവരിയില്‍ നടന്ന ഡോണള്‍ഡ് ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിലോ മിഷേല്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം ഞാന്‍ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് ശവസംസ്കാര ചടങ്ങുകളിലും ഉദ്ഘാടനങ്ങളിലും പങ്കെടുക്കാതെ ഇരിക്കുക എന്നതെന്ന് മിഷേല്‍ വിശദീകരിച്ചു.
സ്വന്തം ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതുജീവിതത്തില്‍ നിന്ന് പിന്മാറുന്നതിനെക്കുറിച്ച് മിഷേല്‍ ഒബാമ നേരത്തെയും സംസാരിച്ചിട്ടുണ്ട്.