/sathyam/media/media_files/2025/12/11/c-2025-12-11-05-57-52.jpg)
ന്യൂയോർക്ക്: ഇന്ത്യയിൽ എഐ വ്യാപനം വർധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 17.5 ബില്യൻ ഡോളർ നിക്ഷേപം നടത്തുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഡിസംബർ 9ന് പ്രഖ്യാപിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമാണിതെന്ന് വിലയിരുത്തപ്പെടുന്നു. 2026 മുതൽ 2029 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഈ നിക്ഷേപം. ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്.
മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. എഐയുടെ കാര്യത്തിൽ ലോകത്തിന് ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളവരാണ് എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, ജീവനക്കാർക്കായി നൈപുണ്യ വികസന പരിപാടികൾ ശക്തിപ്പെടുത്തുക, ഹൈദരാബാദ്, ചെന്നൈ, പൂനെ തുടങ്ങിയ നഗരങ്ങളിലെ നിലവിലുള്ള ഡാറ്റാ സെന്ററുകൾ വികസിപ്പിക്കുക എന്നിവയാണ് നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us