/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
മിനിയപ്പലിസ്: മിനിയപ്പലിസിൽ ഫെഡറൽ ഏജന്റ് അമേരിക്കൻ പൗരനായ അലക്സ് പ്രെറ്റിയെ വെടിവെച്ചു കൊന്ന സംഭവത്തിന് പിന്നാലെ, കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളും ഉദ്യോഗസ്ഥരുടെ നടപടികളും ശരിയാണെന്ന് ആവർത്തിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ, ഈ വിഷയം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലും ഭരണകൂടത്തിനുള്ളിലും വൻ ഭിന്നതകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളും നഗരങ്ങളും കുടിയേറ്റ ഏജൻസികളുമായി സഹകരിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. മിനസോട ഗവർണർ ടിം വാൾസ്, മിനിയപ്പലിസ് മേയർ ജേക്കബ് ഫ്രേ എന്നിവർ ഉദ്യോഗസ്ഥരെ സഹായിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഓക്‌ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റിനെപ്പോലെയുള്ള മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിന്റെ ലക്ഷ്യങ്ങളെ ചോദ്യം ചെയ്തു. എല്ലാ കുടിയേറ്റക്കാരെയും പുറത്താക്കുക എന്നത് അമേരിക്കക്കാർ ആഗ്രഹിക്കുന്ന ഒന്നാണോ എന്ന് സ്റ്റിറ്റ് ചോദിച്ചു. ഏജന്റിന്റ നടപടി ശരിയാണോ എന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us