മേയർ സ്ഥാനാർഥി ഒമർ ഫത്തേയുടെ പിന്തുണ പിൻവലിച്ചത് മിനസോട്ട ഡെമോക്രാറ്റിക്‌ പാർട്ടിയിൽ പ്രതിസന്ധിയായി

New Update
Vgbvg

മിനിയപോളിസ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സോമാലിയൻ വംശജൻ സ്റ്റേറ്റ് സെനറ്റർ ഒമർ ഫത്തേയ്ക്കുള്ള പിന്തുണ ഡെമോക്രാറ്റിക്‌-ഫാർമർ-ലേബർ പാർട്ടി മിനസോട്ട നേതൃത്വം പിൻവലിച്ചത് പാർട്ടിയിൽ കടുത്ത പ്രതിസന്ധിയായി. മിനാപോളിസിലെ സോഹ്രാൻ മാംദാനി എന്നു വിളിക്കപ്പെടുന്ന പാർട്ടിയിലെ ഉദയതാരത്തിനു വിജയസാധ്യത ഉയർന്നു നിൽക്കുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാവുന്നത്. 

Advertisment

പിന്തുണ പിൻവലിച്ചതിനു സംസ്ഥാന നേതൃത്വത്തെ അപലപിച്ചു യുഎസ് കോൺഗ്രസിലെ ആദ്യ സൊമാലിയൻ വംശജ റെപ്. ഇല്ഹാൻ ഒമറും മറ്റു പ്രമുഖ ഡെമോക്രാറ്റിക്‌ നേതാക്കളും ബുധനാഴ്ച്ച പ്രസ്താവന ഇറക്കി. മാസങ്ങൾ നീണ്ട പരിശ്രമത്തിനു ശേഷം മിനിയപോളിസ് ഡെലിഗേറ്റുകൾ ഒമർ ഫത്തേയുടെ വിജയം സാധ്യമാക്കിയപ്പോൾ ഒരു ചെറു സംഘം ഡി എഫ് എൽ ബോർഡ് അംഗങ്ങൾ സ്വകാര്യമായി സമ്മേളിച്ചു അത് അട്ടിമറിക്കാൻ നടത്തിയ നീക്കമാണ് പിന്തുണ പിൻവലിക്കലെന്നു അവർ ചൂണ്ടിക്കാട്ടി.

സ്റ്റേറ്റ് സെനറ്റർമാരായ സായ്‌നാബ് മുഹമ്മദ്, ഡോറോൺ ക്ളർക് എന്നിവരും സ്റ്റേറ്റ് റെപ്. അയ്ഷ ഗോമസ്, റെപ്. ഫ്യു ലീ, മുഹമ്മദ് നൂർ, സിഡ്‌നി ജോർദാൻ, എസ്തേർ അഗ്‌ബാജേ എന്നിവരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. പുറമേ, സിറ്റി കൗൺസിലിലെയും ഹെന്നെപിൻ കൗണ്ടി ബോര്ഡിലെയും പല അംഗങ്ങളും.

പിന്തുണ പിൻവലിച്ച ബോർഡ് അംഗങ്ങൾ മിനിയപോളിസിൽ ജീവിക്കുന്നവരല്ല എന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. പ്രോഗ്രസീവ് ഡെമോക്രറ്റുകളെ അവർ വെല്ലുവിളിക്കയാണ്.

ഡി എഫ് എൽ ചെയർ റിച്ചാർഡ് കാൾബോമിനു നേരെയാണ് ആക്രമണമെന്നു വ്യക്തമാണ്. ഗവർണർ ടിം വാൾസ് ആണ് അദ്ദേഹത്തിന് ആ കസേര നൽകിയത്.

ഐക്യത്തിനു വേണ്ടി കാൾബോം ആഹ്വാനം ചെയ്തപ്പോൾ ബോർഡിൻറെ തീരുമാനം പാർട്ടിക്കു കളങ്കമാണെന്നു ഒമറും കൂട്ടരും ചൂണ്ടിക്കാട്ടി. മേയർ ജേക്കബ് ഫ്രേയ്ക്കു വേണ്ടിയാണു കാൾബോം നീങ്ങുന്നതെന്നു ഫത്തേയെ പിന്തുണയ്ക്കുന്നവർ കരുതുന്നു.

ഫത്തേയെ പിന്തുണയ്ക്കുന്ന യൂണിയനുകൾ വെള്ളിയാഴ്ച്ച പത്ര സമ്മേളനം വിളിച്ചതും ഡെമോക്രാറ്റിക്‌ നേതൃത്വത്തിനു വെല്ലുവിളിയാണ്.  

Advertisment