കുട്ടികൾക്കായി ആദ്യ അമേരിക്കൻ ആംഗ്യഭാഷാ ബൈബിൾ പരമ്പര പുറത്തിറക്കി മിന്നോ

New Update
Nbbcfv

കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രമുഖ ക്രിസ്ത്യൻ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ മിന്നോ, ബധിരരായ കുട്ടികളെ ലക്ഷ്യമിട്ട് ആദ്യത്തെ അമേരിക്കൻ ആംഗ്യഭാഷാ (എ എസ് എൽ) ബൈബിൾ സീരീസ് പുറത്തിറക്കുന്നു . ബധിരരായ കുട്ടികളെ ദൈവവചനത്തിൽ വളർത്തുന്നതിനും അവരുടെ മാതാപിതാക്കളെ ആത്മീയ സംഭാഷണങ്ങൾക്ക് സഹായിക്കുന്നതിനും ലക്ഷ്യമിടുന്ന മിന്നോ, കുട്ടികൾക്കായുള്ള ഏറെ പ്രശംസകളേറ്റു വാങ്ങിയ ആനിമേറ്റഡ് പ്രോഗ്രാമായ 'ലാഫ് ആൻഡ് ഗ്രോ ബൈബിളി'ന്റെ എഎസ്എൽ പതിപ്പുകൾ ഓഗസ്റ്റ് 8-ന് പുറത്തിറക്കുമെന്ന് അറിയിച്ചു .

Advertisment

ന്യൂയോർക്ക് ആസ്ഥാനമായുള്ള ബ്രിഡ്ജ് മൾട്ടിമീഡിയയുമായി സഹകരിച്ചാണ് എഎസ്എൽ സീരീസ് വികസിപ്പിക്കുന്നത്. പിബിഎസ് കിഡ്സ്, ഗൂഗിൾ തുടങ്ങിയ സംഘടനകളുമായുള്ള സഹകരണത്തിനും പേരുകേട്ട സ്ഥാപനമാണ് ബ്രിഡ്ജ്. കുടുംബങ്ങൾക്കായി ലോകത്തിലെ ഏറ്റവും ആക്സസ് ചെയ്യാവുന്ന ക്രിസ്ത്യൻ മീഡിയ പ്ലാറ്റ്ഫോമായി മാറാനുള്ള മിന്നോയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം. മിന്നോ സിഇഒയും സഹ സ്ഥാപകനുമായ എറിക് ഗോസ് ക്രിസ്ത്യൻ പോസ്റ്റിനോട് പറഞ്ഞു. 

ക്രിസ്ത്യൻ കുട്ടികളുടെ മാധ്യമരംഗത്ത് എഎസ്എൽ ഉപയോഗിച്ച് ഇങ്ങനെയൊരു ബൈബിൾ പരമ്പര ആരംഭിക്കുന്ന ആദ്യത്തെ കമ്പനിയാണ് തങ്ങളെന്ന് എറിക് ഗോസ് പറഞ്ഞു. "സുവിശേഷ പ്രോഗ്രാമുകളുടെ കാര്യത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന സമൂഹങ്ങളിൽ ഒന്നാണ് ബധിര സമൂഹം," അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ പിന്തുണ ലഭ്യമാകുന്ന മുറയ്ക്ക് തങ്ങളുടെ പരിപാടികളുടെ കൂടുതൽ എ എസ് എൽ പതിപ്പുകൾ ആരംഭിക്കാൻ മിന്നോ ശ്രമിക്കുന്നുണ്ട്. മിന്നോ ഒരു ലാഭേച്ഛയില്ലാത്ത കോർപ്പറേഷൻ കൂടിയാണ്. മിന്നോയുടെ വിവർത്തന ശ്രമങ്ങൾക്ക് ധനസഹായം നൽകിയ ദാതാക്കളോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും ഗോസ് പറഞ്ഞു.

Advertisment