/sathyam/media/media_files/2025/08/26/bbv-2025-08-26-03-28-43.jpg)
ഡിട്രോയിറ്റ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കാസർഗോഡ് എം.പി-യും കോൺഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന് മിഷിഗണിൽ ആവേശകരമായ സ്വീകരണം നൽകി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രവും രാഷ്ട്രീയവും കൃത്യമായി അവതരിപ്പിച്ചുകൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. താൻ എന്നും നിലപാടുകളുള്ള ഒരു കോൺഗ്രെസ്സ്കാരൻ ആയിരിക്കുമെന്നും സ്ഥാനങ്ങളെക്കാളപ്പുറം കോണ്‍ഗ്രസ് പ്രസ്ഥാനമാണ് ജീവനുതുല്യം വലുതെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.
കാന്റൺ ഒതെന്റിക്ക ഇന്ത്യൻ കുസീൻ റെസ്റ്റോറന്റിൽ വെച്ച് നടന്ന സ്വീകരണ സമ്മേളനത്തിൽ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഷിഗൺ ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അജയ് അലക്സ്, ജോൺ വർഗീസ് (ജോജി), പ്രിൻസ് ഏബ്രഹാം എന്നിവർ ആശംസ പ്രസംഗം നടത്തി. അലൻ ജോൺ സ്വാഗതം ആശംസിക്കുകയും സൈജൻ കണിയോടിക്കൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.