Advertisment

യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി നിതീഷ കന്‍ഡൂലയെ കണ്ടെത്തി

New Update
hgfde34567

കാലിഫോര്‍ണിയ: കഴിഞ്ഞയാഴ്ച യുഎസില്‍ നിന്നും കാണാതായ 23 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. പെണ്‍കുട്ടി സുരക്ഷിതയാണെന്നും റിപ്പോര്‍ട്ട്. മെയ് 28 മുതല്‍ ലോസ് ഏഞ്ചല്‍സില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ നിതീഷ കന്‍ഡൂല എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെയാണ് കണ്ടെത്തിയത്.

എന്നാല്‍ എവിടെനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നോ മറ്റ് വിവരങ്ങളോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സാന്‍ ബെര്‍ണാര്‍ഡിനോ (സിഎസ്യുഎസ്ബി) വിദ്യാര്‍ത്ഥിനിയാണ് നിതീഷ കന്‍ഡൂല.

മെയ് 30നാണ് നിതീഷ കന്‍ഡൂലയെ കാണാതായി എന്ന് പൊലീസില്‍ പരാതി ലഭിക്കുന്നത്. യുഎസില്‍ പഠിക്കുന്ന ഹൈദരാബാദ് വിദ്യാര്‍ത്ഥിയായ നിതീഷയെ ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് അവസാനമായി കണ്ടത്. 

Advertisment