/sathyam/media/media_files/2025/02/16/xSIy9hnvntj80m2zLXX7.jpg)
വാഷിങ്ടൻ ഡിസി : ഔദ്യോഗിക സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റിപ്പബ്ലിക്കൻ നേതാവ് വിവേക് രാമസ്വാമി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയെ ബ്ലെയർ ഹൗസിൽ ഭാര്യാപിതാവിനൊപ്പമാണ് വിവേക് രാമസ്വാമി കണ്ടത്. കൂടിക്കാഴ്ച യിൽ നവീകരണം, സംസ്കാരം, ഇന്ത്യ-യുഎസ് ബന്ധങ്ങൾ എന്നിവയാണ് ചർച്ച ചെയ്തത്.
യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും മറ്റ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബയോടെക്നോളജി, ഭാവി രൂപപ്പെടുത്തുന്നതിൽ സംരംഭകത്വത്തിന്റെ പങ്ക് എന്നിവയെക്കുറിച്ചും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിവേക് രാമസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് പിന്നീട് ചിത്രങ്ങൾ സഹിതം മോദി തന്റെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചു.
എലോൺ മസ്‌കിനൊപ്പം DOGE യുടെ സഹ-തലവനായി രാമസ്വാമിയെ മുൻപ് നിയമിച്ചിരുന്നു, പക്ഷേ പിന്നീട് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us