വാഷിങ്ടൻ ഡിസി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. "ഇന്ന് രാവിലെ ഞാൻ അദ്ദേഹവുമായി സംസാരിച്ചു. അടുത്ത മാസം, ഫെബ്രുവരിയിൽ അദ്ദേഹം വൈറ്റ് ഹൗസിൽ ഉണ്ടാകും." ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം 'വളരെ നല്ലതാണെന്നും' ട്രംപ് വിശേഷിപ്പിച്ചു.
ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയോടനുബന്ധിച്ചായിരിക്കും ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക എന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റെ ട്രംപിന്റെ ആദ്യ ടേമിലെ അവസാന വിദേശയാത്ര, ഇന്ത്യയിലേക്കായിരുന്നു.