വാൻസ്‌ വിളിച്ചപ്പോൾ ഫോൺ എടുക്കാൻ കഴിഞ്ഞില്ലെന്നു വെളിപ്പെടുത്തി മോദി

New Update
Hhghb

ഇന്തോ-പാക്ക് സംഘഷത്തെ കുറിച്ചു സംസാരിക്കാൻ യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ മേയ് 9നു നിരവധി തവണ തന്നെ വിളിച്ചുവെങ്കിലും താൻ ഫോൺ എടുത്തില്ലെന്നു വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുപ്രധാനമായ ദേശ സുരക്ഷാ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് വാൻസ്‌ വിളിച്ചതെന്നു മോദി ലോക് സഭയിൽ വ്യക്തമാക്കി.

Advertisment

വാൻസ്‌ നാലഞ്ചു പ്രാവശ്യം വിളിച്ചെന്നു മോദി പറഞ്ഞു. "ഞാൻ അദ്ദേഹത്തെ പിന്നീട് തിരിച്ചു വിളിച്ചു. പാക്കിസ്ഥാൻ വലിയൊരു സൈനിക നടപടിക്ക് ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തോട് വ്യക്തമായി പറഞ്ഞു: ആക്രമിച്ചാൽ അതിനു പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടി വരും."

ഇന്ത്യ-പാക്ക് സംഘർഷം അവസാനിച്ചത് തന്റെ ഇടപെടൽ മൂലമാണെന്നു പ്രസിഡന്റ് ട്രംപ് ആവർത്തിച്ച് കൊണ്ടിരിക്കുന്നു. മോദി ഉൾപ്പെടെയുള്ള ഗവൺമെന്റ് വക്താക്കൾ അത് ആവർത്തിച്ചു നിഷേധിച്ചിട്ടുമുണ്ട്.

Advertisment