യുഎൻ സമ്മേളനത്തിൽ മോദി സെപ്റ്റംബർ 26നു പ്രസംഗിക്കും, ട്രംപിന്റെ പ്രസംഗം 23ന്

New Update
Hgggff

സെപ്റ്റംബർ 22നു ആരംഭിക്കുന്ന യു എൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂ യോർക്കിൽ എത്തിച്ചേരും. 26നാണു അദ്ദേഹം ലോക നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുക.  

Advertisment

യുഎൻ 80 വയസിൽ എത്തുന്ന ഈ വർഷം സമ്മേളനത്തിന്റെ പ്രമേയം 'ബെറ്റർ ടുഗെതർ: 80 യേർസ് ആൻഡ് മോർ ഫോർ പീസ്, ഡെവലപ്പ്മെന്റ് ആൻഡ് ഹ്യൂമൻ റൈറ്റ്സ്' ആയിരിക്കും.

സെപ്റ്റംബർ 23നു ആദ്യ പ്രസംഗം ബ്രസീൽ പ്രസിഡന്റ് ലുലാ ഡിസിൽവ ആയിരിക്കും നടത്തുക. പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്.  

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനയുടെ പ്രസിഡന്റ് ഷി ജിൻ പിങ്ങും സമ്മേളനത്തിന് എത്തുന്നതല്ല എന്നാണ് റിപ്പോർട്ട്.  

പ്രസംഗിക്കുന്നവരുടെ പട്ടികയിൽ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കി, ഇറാൻ പ്രസിഡന്റ് മസൂദ് പേസിഷ്കിയാൻ എന്നിവരുമുണ്ട്.

മോദിക്കു മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ബ്രിട്ടന്റെ കിയ സ്റ്റാർമാറും സംസാരിക്കും. മോദി പ്രസംഗിച്ച ശേഷമാണു പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈനയുടെ ലി കിയാങ് എന്നിവർക്കുളള സമയം.

മോദി ഏഴാം തവണയാണ് യുഎന്നിൽ സംസാരിക്കുക.

Advertisment