സാൻ അന്റോണിയോയിൽ മകനെ സ്കൂളിലേക്ക് തനിയെ പറഞ്ഞയച്ചു: അമ്മ അറസ്റ്റിൽ

New Update
H

സാൻ അന്റോണിയോ: മകനെ സ്കൂളിലേക്ക് തനിയെ പറഞ്ഞയച്ച അമ്മ അറസ്റ്റിൽ. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് ബെക്സർ കൗണ്ടി ഷെരീഫ് ഓഫിസ് അറസ്റ്റ് ചെയ്തത്. 12 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ 19 മൈൽ അകലെയുള്ള സ്കൂളിലേക്ക് തനിയെ പറഞ്ഞയച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തത്. 15000 ഡോളർ (1364737) പിഴയടച്ചതിനു ശേഷം യുവതിയെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. റോഡരികിലെ കള്ളിമുൾച്ചെടികള്‍ കാരണം ട്രാഫിക്ക് ലൈനിനു തൊട്ടടുത്തുകൂടി കുട്ടി നടക്കുന്നത് കണ്ട ഒരു വഴിയാത്രക്കാരനാണ് വിവരം അധികൃതരെ അറിയിച്ചത്.

Advertisment

സംഭവത്തിനു തലേദിവസം രാത്രി അമ്മ മദ്യപിച്ചിരുന്നതായും ബോധരഹിതയായി കിടക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിനോട് പറഞ്ഞു. രാവിലെ താൻ‍ അമ്മയെ ഉണർത്തിയെന്നും എന്നാൽ തനിയെ സ്കൂളിലേക്ക് നടന്നു പോകാൻ ആവശ്യപ്പെട്ടെന്നും കുട്ടി പൊലീസിനു മൊഴി നൽകി. അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ കുട്ടിയുടെ പക്കൽ ഫോൺ ഉണ്ടായിരുന്നില്ല. കുട്ടി സ്കൂളിലേക്ക് നടന്നുപോയ കാര്യം തനിക്കറിയാമായിരുന്നുവെന്ന് അമ്മ സമ്മതിച്ചിട്ടുണ്ട്. കുട്ടിയുടെ ജീവൻ അപകടത്തിലാക്കിയതിനും ഉപേക്ഷിച്ചതിനും ലൂസിയക്കെതിരെ കേസെടുത്തു. 

Advertisment