/sathyam/media/media_files/2025/11/23/c-2025-11-23-05-50-06.jpg)
റിപ്പബ്ലിക്കൻ നേതാവ് റെപ്. മാർജോറി ടെയ്ലർ ഗ്രീൻ (ജോർജിയ) യുഎസ് കോൺഗ്രസിൽ നിന്നു രാജിവയ്ക്കുന്നുവെന്നു വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തുറന്ന ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്നാണിത്.
വാർത്തയാണിതെന്നു ട്രംപ് രാജ്യത്തിനു മഹത്തായ പ്രതികരിച്ചു. ഗ്രീൻ 'കിറുക്കി'യാണെന്നു തന്നെ വിമർശിച്ചതിനു ട്രംപ് പ്രതികരിച്ചിരുന്നു. അവർക്കുള്ള പിന്തുണ അവസാനിപ്പിച്ചതായി പ്രഖ്യാപിക്കയും ചെയ്തു.
വെള്ളിയാഴ്ച്ച ദീർഘമായ പ്രസ്താവനയിൽ ഗ്രീൻ പറഞ്ഞു:"ഞാൻ കോൺഗ്രസിലെ അവസാന ദിവസമായ 2026 ജനുവരി 5നു പിരിയും."
യുഎസ് ഹൗസിൽ നേർത്ത ഭൂരിപക്ഷം മാത്രമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരംഗം ഇതോടെ കുറയും.
അരിസോണയിൽ നിന്ന് ഒരംഗം എത്തിയതോടെ ഡെമോക്രാറ്റിക് നിര 213 ആയിരുന്നു. റിപ്പബ്ലിക്കൻ സംഖ്യ 219ൽ നിന്ന് 218 ആവും.
എന്നാൽ ഡെമോക്രാറ്റിക് മുൻ സ്പീക്കർ നാൻസി പെലോസി 86 വയസിൽ രാജി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു വിടണമെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റിനോട് ആവശ്യപ്പെടുന്ന പ്രമേയം ഹൗസിൽ ഗ്രീൻ പിന്തുണച്ചിരുന്നു. അവർ ഉൾപ്പെടെ പാർട്ടിയിൽ നാലു പേരാണ് പ്രമേയത്തെ അനുകൂലിച്ചത്. ട്രംപിന്റെ പേരുണ്ടെന്ന് ആരോപിക്കപ്പെട്ട ഫയലുകൾ പുറത്തു വിടുന്നതിനെ അദ്ദേഹം എതിർത്തിരുന്നു.
ഗ്രീനിനെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ എതിർക്കാൻ ട്രംപ് തീരുമാനിച്ചതാണ് രാജിക്ക് ഒരു കാരണമായി അവർ പറഞ്ഞത്. 2026 നവംബറിലെ ഇടക്കാല തെരഞ്ഞടുപ്പിൽ മത്സരിക്കേണ്ട എന്നു തീരുമാനിച്ചത് വളരെ വിദ്വേഷം നിറഞ്ഞ പ്രൈമറി നേരിടാൻ തയാറല്ല എന്നതുകൊണ്ടാണെന്നു പ്രസ്താവനയിൽ പറഞ്ഞു.
"എനിക്ക് ഏറെ ആത്മാഭിമാനമുണ്ട്, അന്തസും. എന്റെ കുടുംബത്തെ ഞാൻ ഏറെ സ്നേഹിക്കുന്നു."
റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല തിരഞ്ഞെടുപ്പിൽ തോൽക്കാനാണ് സാധ്യതയെന്നും അവർ പറഞ്ഞു.
"എനിക്ക് ഏറെ ആത്മാഭിമാനമുണ്ട്, അന്തസും. എന്റെ കുടുംബത്തെ ഞാൻ ഏറെ സ്നേഹിക്കുന്നു."
റിപ്പബ്ലിക്കൻ പാർട്ടി ഇടക്കാല തിരഞ്ഞെടുപ്പിൽ തോൽക്കാനാണ് സാധ്യതയെന്നും അവർ പറഞ്ഞു.
പ്രചാരണ വാഗ്‌ദാനങ്ങളിൽ നിന്നു താൻ പിന്നോട്ടു പോയില്ലെന്നു ഗ്രീൻ പറഞ്ഞു. എച്-1 ബി വിസ, വിദേശത്തെ സൈനിക ഇടപെടൽ എന്നിങ്ങനെ ചുരുക്കം വിഷയങ്ങളിൽ മാത്രം വിയോജിച്ചു. മറ്റെല്ലാ കാര്യങ്ങളിലും പ്രസിഡന്റിനെ പിന്തുണച്ചിട്ടുണ്ട്.
എച് - 1 ബി വിസ നിർത്തലാക്കാൻ ബിൽ കൊണ്ടുവരുമെന്നു ഗ്രീൻ പറഞ്ഞിരുന്നു.
2021 മുതൽ ഗ്രീൻ (51) ജോർജിയ 14ആം ഡിസ്ട്രിക്ടിന്റെ പ്രതിനിധി ആയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us