അമേരിക്കയിൽ വെടിയേറ്റ് മരിച്ച ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം:പ്രതിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ പാരിതോഷികം

New Update
Bbv

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ വെടിയേറ്റ് മരിച്ച ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നയാളിന്റെ ചിത്രം എഫ് ബി ഐ പുറത്തുവിട്ടു.യൂട്ടാ വാലി യൂണിവേഴ്സിറ്റിയില്‍ ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കിര്‍ക്കിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചു.

Advertisment

അതേ സമയം,ചാര്‍ളി കിര്‍ക്കിനോടുള്ള ആദരവിനായി വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പതാകകള്‍ ഞായറാഴ്ച വരെ പകുതി താഴ്ത്തിക്കെട്ടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. കിര്‍ക്കിന് മരണാനന്തരം രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി-പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

അമേരിക്കന്‍ ഐക്യനാടുകളിലെ യുവാക്കളെ ചാര്‍ലിയേക്കാള്‍ നന്നായി മറ്റാര്‍ക്കും മനസ്സിലാക്കാനായിട്ടില്ല. ഞാനടക്കം എല്ലാവരും, അദ്ദേഹത്തെ സ്നേഹിച്ചു- ട്രംപ് സോഷ്യല്‍ മീഡിയയില്‍ എഴുതി.വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സുഹൃത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.

ബേസ്ബോള്‍ തൊപ്പിയും ഡാര്‍ക്ക് ഗ്ലാസും സാധാരണ വസ്ത്രവും ധരിച്ച ഒരാളുടെ ചിത്രമാണ് എഫ് ബി ഐയുടെ സാള്‍ട്ട് ലേക്ക് സിറ്റി ഫീല്‍ഡ് ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തത്. ഇയാളെ പിടികൂടുന്നതിന് സഹായകമായ വിവരം തരുന്നവര്‍ക്ക് 1ലക്ഷം ഡോളര്‍ ഇനാമും പ്രഖ്യാപിച്ചു. ഇയാളുടെ വീഡിയോ ദൃശ്യങ്ങളുണ്ടെന്നും എന്നാലിത് പുറത്തുവിടുന്നില്ലെന്നും യൂട്ടായുടെ പബ്ലിക് സേയ്ഫ്ടി ചീഫ് ബ്യൂ മേസണ്‍ പറഞ്ഞു.

Advertisment