/sathyam/media/media_files/2025/01/23/s9VLufTkvwysVCoyJ2tR.jpg)
ശതകോടീശ്വരനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിശ്വസ്തനുമായ ഇലോണ്‍ മസ്കിന്റെ നാസി സല്യൂട്ട് വിവാദമായി. യുഎസ് പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ വാഷിങ്ടണ്‍ ഡിസിയില്‍ നടത്തിയ ആഘോഷ പരിപാടിക്കിടെയായിരുന്നു മസ്കിന്റെ വിവാദ സല്യൂട്ട്.
ജര്‍മനിയില്‍ ഫെബ്രുവരി 23ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയെ പിന്തുണച്ച് ഇലോണ്‍ മസ്ക് നേരത്തെ രംഗത്ത് വന്നിരുന്നു. കുടിയേറ്റ മുസ്ളിം വിരുദ്ധ നിലപാട് ഉയര്‍ത്തുന്ന ഈ പാര്‍ട്ടിയെ ജര്‍മനിയുടെ രക്ഷകരെന്നാണ് മസ്ക് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
ഇപ്പോള്‍, ക്യാപ്പിറ്റോള്‍ വണ്‍ അരീനയില്‍ നടന്ന പരിപാടിയിലാണ് തുടര്‍ച്ചയായി മസ്ക് നാസി സല്യൂട്ട് ചെയ്തത്. ജര്‍മനി അടക്കമുള്ള രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിരിക്കുന്നതാണിത്. യുഎസില്‍ നിരോധനമൊന്നുമില്ലെങ്കിലും, പൊതുവേ യൂറോപ്പിന് അഹിതമെന്ന നിലയില്‍ ആരും ഇതു ചെയ്യാറില്ല.
ട്രംപ് അനുകൂലികളുട നേരെയായിരുന്നു മസ്കിന്റെ ഈ സല്യൂട്ട്. ട്രംപിന്റെ വിജയം മനുഷ്യരാശിയുടെ യാത്രയില്‍ നിര്‍ണായകമാണെന്നും ചെറിയൊരു വിജയമായി ഇതിനെ കണക്കാന്‍ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതു സംഭവിപ്പിച്ചതിന് നന്ദിയെന്നും മസ്ക് കൂട്ടിച്ചേര്‍ത്തു. പിന്നാലെ കൈവിരലുകള്‍ വിടര്‍ത്തി വലതുകൈ തന്റെ നെഞ്ചോട് ചേര്‍ത്ത് വീണ്ടും വിരലുകള്‍ ചേര്‍ത്തുവച്ച് സദസ്സിനെ നോക്കി മസ്ക് നാസി സല്യൂട്ട് ചെയ്തു. പുറകുവശത്ത് നില്‍ക്കുന്നവരുടെ നേരെയും ഇതേ രീതിയില്‍ അദ്ദേഹം സല്യൂട്ട് ചെയ്തു.
പിന്നീട് തന്റെ പ്രസംഗവും നാസി സല്യൂട്ട് ചെയ്യുന്നതിന്റെ ദൃശ്യവും മസ്ക് ഔദ്യോഗിക എക്സ് അക്കൗണ്ട് വഴി പ്രചരിപ്പിക്കുകയും ചെയ്തു. നാസി സല്യൂട്ടിന് പിന്നാലെ വലിയ വിമര്‍ശനം മസ്കിന് നേരെ ഉയര്‍ന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us