/sathyam/media/media_files/2025/08/21/ggvgg-2025-08-21-03-10-04.jpg)
ശതകോടീശ്വരൻ എലോൺ മസ്‌ക് പുതിയ പാർട്ടി ഉണ്ടാക്കുക എന്ന ആശയം മാറ്റിവച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് ട്രംപിന്റെ ഉറ്റ സുഹൃത്തായിരുന്ന മസ്‌ക് അദ്ദേഹവുമായി കലഹിച്ചതോടെയാണ് 'അമേരിക്ക പാർട്ടി' പ്രഖ്യാപിച്ചത്.
എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുമായി നല്ല ബന്ധങ്ങൾ തുടരണം എന്നാണത്രേ ഇപ്പോൾ മസ്‌കിന്റെ ചിന്ത. അതു കൊണ്ട് 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ പിന്തുണയ്ക്കാനും അദ്ദേഹം തീരുമാനിച്ചു എന്നാണ് 'വോൾ സ്ട്രീറ്റ് ജേർണൽ' പറയുന്നത്.
ട്രംപിന്റെ തിരഞ്ഞെടുപ്പിന് $300 മില്യൺ നൽകിയ മസ്‌ക് 2028ൽ വാൻസിനു വേണ്ടി പണം വാരിയെറിയും.
അതേ സമയം, 2026 ഇടക്കാല തിരഞ്ഞെടുപ്പിലെ ഫലങ്ങൾ ഈ തീരുമാനങ്ങളെ മാറ്റാം എന്നാണ് മസ്‌കിന്റെ സഹായികൾ പറയുന്നുണ്ട്.
കലഹം മുറുകിയപ്പോൾ മസ്‌കിന്റെ ഫെഡറൽ കോൺട്രാക്ടുകൾ നിർത്തുമെന്നു ട്രംപ് ഭീഷണി മുഴക്കിയിരുന്നു. തത്കാലം ഒരു വെടിനിർത്തലിന്റെ അവസ്ഥയാണ് കാണുന്നത്.