പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ മസ്ക്

New Update
Mnbhvf

വാഷിങ്ടന്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ 'വലിയ മനോഹര ബില്‍' എന്ന് വിശേഷിപ്പിക്കുന്ന നികുതി, ചെലവ് കുറയ്ക്കല്‍ ബില്‍ സെനറ്റില്‍ നടത്തിയ വോട്ടെടുപ്പില്‍ പാസായതോടെ ശത കോടീശ്വരന്‍ ഇലോണ്‍ മസ്ക് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യത തെളിഞ്ഞു.

Advertisment

ട്രംപിന്‍റെ വലിയ മനോഹര ബില്ലിനെ 'കടം അടിമത്തം ബില്ല്' എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. ബില്‍ പാസാക്കിയാല്‍ അമെരിക്ക പാര്‍ട്ടിയെന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നു മസ്ക് നേരത്തെ തന്നെ ഭീഷണി മുഴക്കിയിരുന്നു. മസ്ക് പാര്‍ട്ടിയുണ്ടാക്കിയാല്‍ കടയും പൂട്ടി ദക്ഷിണാഫ്രിക്കയിലേക്കു പോകേണ്ടി വരുമെന്ന് ട്രംപ് തിരിച്ചടിക്കുകയും ചെയ്തു.

ട്രംപിന്‍റെ പുതിയ ബില്‍ സാധാരണക്കാരായ അമെരിക്കക്കാരെ ഗുരുതരമായി ബാധിക്കുമെന്നാണ് മസ്ക് പറയുന്നത്. കടപരിധി അഞ്ച് ട്രില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുന്ന ഈ ബില്ലില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ഒരു ഏകകക്ഷി ഭരണം നടക്കുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്.

ആ കക്ഷിയാണ് 'പോര്‍ക്കി പിഗ് പാര്‍ട്ടി' എന്നും മസ്ക് 'എക്സി'ല്‍ വിമര്‍ശിച്ചു. ജനങ്ങളുടെ കരുതലിനായുള്ള പുതിയ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലിനെ പിന്തുണയ്ക്കുന്ന യുഎസ് കോണ്‍ഗ്രസിലെ റിപ്പബ്ളിക്കന്‍ അംഗങ്ങള്‍ക്കെതിരേയും മസ്ക് വിമര്‍ശനം ഉന്നയിച്ചു.

Advertisment