വാഷിങ്ടണ്‍: അമെരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരേ തുറന്നടിച്ച് ഇലോണ്‍ മസ്ക്. ട്രംപ് കൊണ്ടു വന്ന നികുതി~ചെലവ് ബില്ലിനെതിരേ അതിരൂക്ഷമായ ഭാഷയിലാണ് മസ്ക് വിമര്‍ശനം ഉന്നയിച്ചത്. നികുതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തവരോട് സഹതാപം മാത്രം, അവരെക്കുറിച്ച് തനിക്കു നാണക്കേടു തോന്നുന്നു എന്നും മസ്ക് വിശദീകരിച്ചു.
ട്രംപ് കൊണ്ടു വന്ന നികുതി~ചെലവ് ബില്‍ കോടിക്കണക്കിന് ഡോളര്‍ നികുതി ഇളവുകളും കൂടുതല്‍ പ്രതിരോധ ചെലവുകളും യുഎസ് സര്‍ക്കാരിന് കൂടുതല്‍ പണം കടം വാങ്ങാന്‍ അനുവദിക്കുന്നതുമാണ്. ഈ ബില്‍ കഴിഞ്ഞ മാസം പ്രതിനിധി സഭ പാസാക്കിയിരുന്നു.
ഭരണ നവീകരണ പദ്ധതികള്‍ക്കായി രൂപം കൊടുത്ത ഡോജ് ടീമില്‍ നിന്ന് സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് മസ്ക് ട്രംപിനെതിരേ പ്രതികരിച്ചത്. ട്രംപിന്‍റെ പുതിയ നികുതി ബില്ലിനെ നിരാശാജനകമെന്നു വിശേഷിപ്പിച്ചാണ് മസ്ക് സര്‍ക്കാരുമായുള്ള ബന്ധം ഉപേക്ഷിച്ചത്. എന്നാല്‍ ഇലോണ്‍ മസ്ക് എപ്പോഴും നമ്മളോടൊപ്പം ഉണ്ടാകും, എല്ലാ വിധത്തിലും സഹായിക്കും എന്നായിരുന്നു ട്രംപ് പറഞ്ഞത്.
പുതിയ ബില്ല് വരുന്നതോടെ വലിയ ബജറ്റ് കമ്മി ഉണ്ടാകുമെന്നും യുഎസ് പൗരന്മാരെ കടബാധ്യതയിലേയ്ക്കു നയിക്കുമെന്നുമാണ് മസ്കിന്‍റെ ആരോപണം.